വിജയിച്ചത് ജനങ്ങളാണ്, താനല്ല; നരേന്ദ്രമോഡി

Web Desk
Posted on May 23, 2019, 8:36 pm

ഇന്ത്യന്‍ ജനതക്ക് മുന്നില്‍ തലകുനിക്കുന്നുവെന്നും വിജയിച്ചത് ജനങ്ങളാണെന്നും താനല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. ബിജെപി ആസ്ഥാനത്ത് സംഘടിപ്പിച്ച പൊതു സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മോഡി. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും രാജ്യത്തിന് വേണ്ടി ജീവന്‍നല്‍കിയവരുടെ കൂടിവിജയമാണിതെന്നും ജനം തന്റെ ഭിക്ഷാപാത്രം നിറച്ചുനല്‍കിയതില്‍ സംതൃപ്തിയുണ്ടെന്നും മോഡി പറഞ്ഞു.