ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഭൂട്ടാനിലേയ്ക്ക് പുറപ്പെട്ടു

Web Desk
Posted on August 17, 2019, 2:44 pm

ന്യൂഡല്‍ഹി: ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഭൂട്ടാനിലേയ്ക്ക് പുറപ്പെട്ടു. ഭൂട്ടാനിലെത്തുന്ന അദ്ദേഹം, ഭൂട്ടാന്‍ പ്രധാനമന്ത്രി ലോതേ ഷെറിങ്, ഭൂട്ടാന്‍ രാജാവ് ജിഗ്മെ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്ക് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും.

മോഡിയുടെ സന്ദര്‍ശനവേളയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ 10 ധാരണാപത്രങ്ങള്‍ ഒപ്പിടുമെന്ന് ഭൂട്ടാനിലെ ഇന്ത്യന്‍ അംബാസഡര്‍ രുചിരാ കാംബോജ് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോടു പറഞ്ഞു. അഞ്ച് ഉദ്ഘാടനച്ചടങ്ങുകളിലും മോഡി പങ്കെടുക്കും.

രണ്ടാംവട്ടം പ്രധാനമന്ത്രിപദത്തിലെത്തിയതിനു ശേഷം മോഡി നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനമാണിത്. 2014ല്‍ ആദ്യമായി പ്രധാനമന്ത്രിയായതിനു ശേഷം മോഡി ആദ്യമായി സന്ദര്‍ശിച്ച വിദേശ രാജ്യവും ഭൂട്ടാനാണ്.

YOU MAY LIKE THIS VIDEO ALSO