നീരവ് മോഡിയുടെ ഭാര്യക്ക് എതിരെ ജാമ്യമില്ലാ വാറന്റ്

Web Desk
Posted on March 16, 2019, 11:10 am

മുബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പു കേസിലെ പ്രതിയും വജ്ര വ്യാപാരിയുമായ നീരവ് മോഡിയുടെ ഭാര്യ ആമി മോദിക്ക് എതിരെ ജാമ്യമില്ലാ വാറന്റ്. തട്ടിപ്പു വഴി ലഭിച്ചതെന്നു കരുതുന്ന 30 ദശലക്ഷം യുഎസ് ഡോളര്‍ ഉപയോഗിച്ചു ന്യൂയോര്‍ക്ക് സെന്‍ട്രല്‍ പാര്‍ക്കിലെ വസ്തു വാങ്ങിയത് ആമിയാണെന്നാണു ഇഡിയുടെ കണ്ടെത്തല്‍. ഇതിനെ തുടർന്നാണ് പ്രത്യേക കോടതിയുടെ ഉത്തരവ്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമര്‍പ്പിച്ച അനുബന്ധകുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

YOU MAY ALSO LIKE THIS;