പിഎന്‍ബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി

Web Desk
Posted on December 22, 2018, 9:19 pm

ഗയ: പഞ്ചാബ് നാഷണല്‍ ബാങ്ക് ഉദ്യോഗസ്ഥനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തി. ബിഹാറിലെ ഗയയിലാണ് അജ്ഞാതസംഘം ബാങ്ക് ഉദ്യോഗസ്ഥനെ തട്ടികൊണ്ട് പോയതിന് ശേഷം കൊലപ്പെടുത്തിയത്.

ബാങ്കിന്റെ കസ്റ്റമര്‍ സര്‍വീസ് പോയിന്റിലെ ജീവനക്കാരനായ പിന്റു സിങ്ങാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് ഇയാളെ തട്ടിക്കൊണ്ട് പോയത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഇയാളെ കൊലപ്പെടുത്തുകയായിരുന്നു. പിന്റുവിന്റെ തലയില്‍ ആഴത്തിലുള്ള മുറിവുണ്ടെന്ന് പൊലീസ് അറിയിച്ചു.

വൈശാലി ജില്ലയില്‍ വ്യവസായി കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് ബിഹാറില്‍ വീണ്ടും കൊലപാതകം ഉണ്ടായിരിക്കുന്നത്. മണിക്കൂറുകളുടെ വ്യത്യാസത്തിലുള്ള കൊലപാതകങ്ങള്‍ നടന്നതിനെതിരെ ബിഹാറില്‍ പ്രതിഷേധം ഉയരുന്നുണ്ട്.