നീരവ് മോഡിയുടെ സിഎഫ് ഒ വിപുല്‍ അംബാനി അറസ്റ്റില്‍

Web Desk
Posted on February 20, 2018, 9:40 pm

ന്യൂഡല്‍ഹി : നീരവ് മോഡിയുടെ മുഖ്യ ധനകാര്യ ഒാഫീസര്‍ (സി എഫ് ഒ) വിപുല്‍ അംബാനി അറസ്റ്റില്‍. മുകേഷ് അംബാനിയുടെ കസിനാണ് സിബിഐ അറസ്റ്റ് ചെയ്ത വിപുല്‍ അംബാനി.

മൂന്ന് വര്‍ഷം മുന്‍പാണ് നീരവ് മോഡിയുടെ കമ്പനിയില്‍ വിപുല്‍ അംമ്പാനി ജോലിക്ക് ചേര്‍ന്നത്. ഇയാളെ കൂടാതെ കവിതാ മങ്കിക്കര്‍, അര്‍ജുന്‍ പട്ടീല്‍, കപില്‍ കന്ദേവാര്‍, നിതേന്‍ ഷാഹി എന്നിവരെയും അറസ്റ്റു ചെയ്തിട്ടുണ്ട്.

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട്  കഴിഞ്ഞ ദിവസം വിപുലിനെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. മുംബൈയിലെ ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് നീരവ് മോഡിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറായ വിപുല്‍ അംബാനിയെ സിബിഐ അറസ്റ്റ് ചെയ്തത്.