പെണ്‍കടുവയെയും രണ്ട് കുഞ്ഞുങ്ങളെയും കൊന്ന നായാട്ടുകാര്‍ പിടിയില്‍

Web Desk

ചന്ദ്രാപൂര്‍

Posted on June 17, 2020, 8:35 pm

പെണ്‍കടുവയെയും അതിന്റെ രണ്ട് കുഞ്ഞുങ്ങളെയും വിഷം കൊടുത്ത് കൊന്നതിന് മൂന്ന് പേര്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ചന്ദ്രാപ്പൂര്‍ ജില്ലയിലെ തടോബ ആന്‍ന്ദാരി കടുവ സംരക്ഷണ കേന്ദ്രത്തിലെ ബഫര്‍ സോണിലാണ് സംഭവം.

കടുവയുടെയും കുഞ്ഞുങ്ങളെയും അഴുകിയ മൃതദേഹങ്ങള്‍ ഈ മാസം പത്തിന് സമീപത്തെ ഒരു കുളത്തില്‍ കണ്ടെത്തുകയായിരുന്നു. വിഷം ഉള്ളില്‍ ചെന്നാണ് ഇവ ചത്തതെന്ന് കണ്ടെത്തി.
മൂന്ന് കടുവകള്‍ ഈ പരിസരത്ത് ദിവസങ്ങളായി ഉണ്ടായിരുന്നെങ്കിലും ഇവ ആരെയും ഉപദ്രവിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നില്ല.

സൂര്യഭാന്‍ താക്കറെ, ശ്രവണ്‍ മാഡവി, നരേന്ദ്ര ഡഡ്മാല്‍ എന്നിവരാണ് കടുവകളെ കൊന്നതിന് പിടിയിലായത്. ഇവര്‍ കൊണ്ടെഗാവ് സ്വദേശികളാണ്.

eng­lish sum­ma­ry: Poach­ers Arrest­ed For Killing Tigress, 2 Cubs By Poi­son­ing Them In Maha­rash­tra: Offi­cial

you may also like this video: