കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ; പോക്‌സോ നിയമഭേദഗതി ലോക്‌സഭ പാസാക്കി

Web Desk
Posted on August 01, 2019, 9:06 pm

ന്യൂഡല്‍ഹി: കുട്ടികലെ പീഡിപ്പിച്ചാല്‍ വധശിക്ഷവരെ ലഭിക്കുവുന്ന പോക്സോ നിയമഭേദഗതി ലോക്സഭ പാസാക്കി. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് പിഴയോടൊപ്പം ചുരുങ്ങിയത് 20 വര്‍ഷം തടവ് മുതല്‍ ആജീവനാന്ത തടവോ വധശിക്ഷയോ വരെ ലഭിക്കാവുന്ന വ്യവസ്ഥകളാണ് ബില്ലിലുള്ളത്. രാജ്യസഭ നേരത്തെ പാസാക്കിയ ബില്‍ രാഷ്ട്രപതി അംഗീകരിച്ചാല്‍ നിയമമാകും.

പീഡനത്തിന് ഇരയാകുന്നത് ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ എന്ന വ്യത്യാസമില്ലാതെയാണ് ശിക്ഷാ വ്യവസ്ഥകള്‍. കുട്ടികള്‍ക്ക് നേരെയുള്ള കുറ്റകൃത്യം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പോക്‌സോ നിയമ ഭേദഗതി ബില്‍ കേന്ദ്രം കൊണ്ടുവന്നത്.

ബില്‍ പ്രകാരം, കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തുന്നതും പ്രചരിപ്പിക്കുന്നതും അഞ്ച് വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കും. ലൈംഗിക വളര്‍ച്ചയ്ക്കായി ഹോര്‍മോണും മറ്റും കുത്തിവയ്ക്കുന്നതും ക്രൂരമായ പീഡനത്തിന്റെ പരിധിയില്‍ വരും.

You May Also Like This: