29 March 2024, Friday

Related news

March 27, 2024
March 25, 2024
March 25, 2024
March 15, 2024
March 14, 2024
March 11, 2024
March 3, 2024
March 3, 2024
February 26, 2024
February 26, 2024

അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച് പോക്സോ കേസ് പ്രതി: എഎസ്ഐക്ക് പരിക്ക്

Janayugom Webdesk
തിരുവനന്തപുരം
November 30, 2022 4:29 pm

അറസ്റ്റ് ചെയ്യാനെത്തിയ പെലീസ് സംഘത്തെ ആക്രമിച്ച് പോക്സോ കേസ് പ്രതി. ആക്രമണത്തില്‍ എഎസ്ഐയുടെ തലയ്ക്കു പരിക്കേറ്റു. പാറശാല സ്റ്റേഷനിലെ എഎസ്ഐ ജോണിന് ആണ് പരിക്കേറ്റത്. പോക്സോ കേസിലെ പ്രതിയായ കളിയിക്കാവിള ആർ സി തെരുവിൽ സ്റ്റാലിൻ (32) ആണ് പൊലീസ് സംഘത്തെ ആക്രമിച്ചത്.

പതിനൊന്ന് വർഷം മുൻപ് രജിസ്റ്റർ കേസിലെ പ്രതിയായ സ്റ്റാലിൻ ഒളിവിലായിരുന്നു. അടുത്തിടെയാണ് നാട്ടില്‍ തിരിച്ചെത്തിയത്. വിവരം അറിഞ്ഞ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്ഥലത്തുവച്ച് ആറുപേർ അടങ്ങുന്ന പൊലീസ് സംഘവും പ്രതിയും തമ്മിൽ വാക്കേറ്റം ഉണ്ടായി. പിടിവലിക്കൊടുവിൽ സ്റ്റാലിൻ ശക്തിയായി എഎസ്ഐയെ പിടിച്ച് തള്ളി. തള്ളലിന്‍റെ ആഘാതത്തില്‍ തറയിൽ വീണാണ് ജോണിന് പരിക്കേറ്റത്.

Eng­lish Sum­ma­ry: POCSO case Accused attacked police team
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.