25 April 2024, Thursday

മണ്‍പാത്രത്തിലെ ദേവദാരു

അനില വി എസ്
September 26, 2021 7:00 am

ഴങ്ങളറിയാതിരിക്കാൻ
ആദ്യം വേരുകൾ മുറിച്ചു
വളർന്നു മാനം തൊടാതിരിക്കാൻ
അഗ്രമുകുളം ചൂഴ്ന്നെടുത്തു.
കണ്ണുകാണാതെ നീട്ടിയ
കൗതുകങ്ങളത്രയും
പിന്നീടരിഞ്ഞു വീഴ്ത്തി.
വിളിച്ചുണർത്താൻ ചെന്ന
കാറ്റിനെ, വെയിലിനെ
മഴയെ, നിലാവിനെ
പടിക്കലേ തടഞ്ഞുവച്ചു.
എന്നിട്ടുമെന്നിട്ടും
മണ്ണിൻ മജ്ജനീറും മാധവത്തിൽ
കുഞ്ഞു പൂവൊരെണ്ണം
രക്തകണം പോലെ
കണ്ണീരു പോലെ
വന്നു മിന്നിയെന്നോ?
പുനർജനി നൂണു വന്നൊരു
മധുമക്ഷിക
അതിൻ മുറിവുകൾ
മീട്ടിപ്പാടിയെന്നോ?

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.