Web Desk

February 18, 2021, 4:58 pm

പ്രണയപ്പതിന്നാലിൻറെ കവിതകൾ

Janayugom Online

തപ്തകാമുകന്മാർ

മേഞ്ഞുനടക്കുന്ന ഭൗമവഴികളിലേക്ക്

തൂവൽ നിലാവിറ്റിക്കുന്ന

ബാംസുരിച്ചന്ദ്രൻ

ഉറങ്ങുന്ന കാമുകിമാരുടെ

നീൾമുടികളിൽ നിന്ന്

മദഗന്ധ തന്മാത്രകളെ

നിർബാധം കെട്ടഴിച്ചു വിടുന്ന

വസന്തത്തിന്റെ ചാരൻമാർ

പ്രണയക്കുതിരകളുടെ

മൃദുവായ ചിനക്കൽശബ്ദമിറ്റിറ്റു വീണ് രൂപപ്പെട്ട കുളിർക്കുമിളകൾ

പുതച്ചുറങ്ങുന്ന താഴ്വര.

ഒരിറ്റു ധൃതി പോലുമില്ലാതെ

ചിറകുവീശുന്ന സമയത്തെ സാക്ഷിയാക്കി

കൂമ്പിയടയാൻ വെമ്പുന്ന

നീർശയ്യയിലെ ആമ്പൽക്കണ്ണുകൾ.

പതിനാലാം പുലരി!

ഉറക്കംവിട്ടെഴുന്നേറ്റ

കാമുകിമാരുടെ നിശ്വാസക്കാറ്റുകളേറ്റ്

പതിയെ ചലിച്ചു തുടങ്ങുന്ന ലോകം

 

Eng­lish sum­ma­ry: poem Pranaya­p­athi­naalite kavithkal