October 2, 2022 Sunday

കവി ഉമ്മന്നൂർ ഗോപാലകൃഷ്ണൻ അന്തരിച്ചു

Janayugom Webdesk
കൊട്ടാരക്കര
February 19, 2021 11:31 am

കടയ്ക്കൽ ആൽത്തറമൂട് ശ്രീവത്സത്തിൽ കവി ഉമ്മന്നൂർ ഗോപാലകൃഷ്ണൻ(73) നിര്യാതനായി. ഇന്ന് രാവിലെ 7ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ നടക്കും. നാൾവഴി ചിന്തുകൾ, സൂര്യമുരളിക, പൂക്കുട, മുന്നോട്ട്, സൂര്യവിളക്ക്, വർണച്ചിറകുകൾ, തേൻചിരി, മധുരമണികൾ തുടങ്ങി നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണി പ്രക്ഷേപണംചെയ്ത അഞ്ഞൂറിൽപ്പരം ലളിതഗാനങ്ങളുടെ രചന നിർവഹിച്ചിട്ടുണ്ട്. 

പൂന്താനം കാവ്യ പുരസ്കാരം, അബുദാബി പ്രതിഭ അവാർഡ്, ബംഗളൂരു പ്രവാസി പുരസ്കാരം, പുനലൂർ ബാലൻ അവാർഡ്, ഡോ.കെ.ദാമോദരൻ അവാർഡ്, വർഗീസ് മാളിയേക്കൽ അവാർഡ്, സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പ് പ്രശസ്തിപത്രം, മഹാകവി പാലാ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ സ്ഥാപനമായ പി.സി.കെ ലിമിറ്റഡിൽ ഫീൽഡ് എക്സി. ഓഫീസർ ആയിരുന്നു. 2006ൽ ആണ് വിരമിച്ചത്. പത്തനാപുരം ഗാന്ധിഭവനുമായി ഏറെക്കാലം ചേർന്ന് പ്രവർത്തിച്ചിരുന്നു. ഭാര്യ: ശാന്തകുമാരി. മക്കൾ: അഭിലാഷ്, ആശാ ബിനുലാൽ.

ENGLISH SUMMARY:Poet Oom­men Noor Gopalakr­ish­nan has passed away
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.