കൃത്യ അന്താരാഷ്ട്ര കാവ്യോത്സവം

Web Desk
Posted on October 05, 2017, 3:21 pm

തിരുവനന്തപുരം: കൃത്യ അന്താരാഷ്ട്ര കാവ്യോത്സവം നവംബര്‍ 9, 10, 11 തിയതികളില്‍ തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളിലായി നടക്കും. 9 ന് രാവിലെ പത്തിന് തൈയ്ക്കാട് ഭാരത് ഭവനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാവ്യോത്സവം ഉദ്ഘാടനം ചെയ്യും.

വര്‍ണ,വംശ,ലിംഗ,ദേശ വിവേചനത്തിനെതിരെയാണ് കാവ്യോത്സവം സംഘടിപ്പിക്കുന്നത്. 24 വിദേശ കവികളും മലയാളം, ഹിന്ദി, മറാത്തി ‚ഗുജറാത്തി , ഉറുദു , പഞ്ചാബി എന്നീ ഭാഷകളെ പ്രതിനിധീകരിച്ച് ഇന്ത്യന്‍ കവികളും പങ്കെടുക്കുമെന്ന് ഫെസ്റ്റിവര്‍ ഡയറക്ടര്‍ രതി സക്‌സേന പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഭാരത് ഭവന്റെയും ന്യൂഡല്‍ഹി റാസാ ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് കാവ്യോത്സവം. ചടങ്ങില്‍ ഒഎന്‍വി കുറുപ്പിന്റെ കവിതകള്‍ അഞ്ചു ഭാഷകളിലായി വിവര്‍ത്തനം ചെയ്തത് അവതരിപ്പിക്കും. ബി ദത്തന്റെ തത്സമയ ചിത്രരചനയും നടക്കും. പബ്ലിക് ലൈബ്രറി , ഭാരത് ഭവന്‍ , യൂണിവേഴ്‌സിറ്റി കോളേജ്, ചെമ്പഴന്തി എസ് എന്‍ കോളേജ് എന്നിവിടങ്ങളില്‍ അന്താരാഷ്ട്ര പോയട്രി ഫിലിം അവതരണം നടക്കും.  പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പ്രഭാവര്‍മ , വി മധുസൂദനന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ കവിതാ തെറാപ്പിയും നടക്കും. രാത്രി 8 ന് ദക്ഷിണാഫ്രിക്കന്‍ , ജര്‍മന്‍ കവിതകളുടെ രംഗാവിഷ്‌കാരവും അരങ്ങേറും.

*rep­re­sen­ta­tion­al image