വെയര്‍ഹൗസിംഗ് ഗോഡൗണിലെ അരിച്ചാക്കിനടിയില്‍ വിഷം വച്ചെന്ന് പരാതി

Web Desk
Posted on February 13, 2019, 1:02 pm

ആലപ്പുഴ: ആലപ്പുഴ വെയര്‍ഹൗസിംഗ് ഗോഡൗണിലെ അരിച്ചാക്കിനടിയില്‍ വിഷം വച്ചെന്ന് പരാതി.

രണ്ട് ചുമട്ടുതൊഴിലാഴികളെ തലചുറ്റലും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ചുമട്ടുതൊഴിലാളികള്‍ പണി നിര്‍ത്തിവച്ചു. എലിയും മറ്റും കടക്കാതിരിക്കാൻ ജീവനക്കാർ ഇത്തരത്തിൽ വിഷം വയ്ക്കാറുണ്ടെന്ന് പറയുന്നു.