ആന്ധ്രയിലെ സ്റ്റീല്‍ ഫാക്ടറിയില്‍ വിഷവാതക ചോര്‍ച്ച; ആറ് പേര് മരിച്ചു

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ സ്റ്റീല്‍ ഫാക്ടറിയില്‍ വിഷവാതക ചോര്‍ച്ച. വിഷവാതകം ശ്വസിച്ച ആറ് തൊഴിലാളികള്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ അനന്തപുരം ജില്ലയിലെ സ്വകാര്യ സ്റ്റീല്‍ ഫാക്ടറിയിലായിരുന്നു സംഭവം.
അറ്റകൂറ്റപ്പണികള്‍ക്കു ശേഷം പരിശോധന നടത്തുന്നതിനിടെയാണ് വിഷവാതക ചോര്‍ച്ചയുണ്ടായത്. അപകടത്തില്‍പ്പെട്ട അഞ്ചു പേരുടെ നില ഗുരുതരമാണ്. രണ്ടു പേര് സംഭവ സ്ഥലത്തും നാലു പേര് ആശുപത്രിയില്‍ എത്തിയ ശേഷവുമാണ് മരിച്ചത്. കാര്‍ബണ്‍ മോണോക്സൈഡ് വാതകമാണ് ചോര്‍ന്നത്.