ട്രംപിനെ തേടി വൈറ്റ് ഹൗസിലേക്ക് വിഷം പുരട്ടിയ കത്ത്

Web Desk

വാഷിങ്ടൺ

Posted on September 20, 2020, 8:50 pm

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ തേടി വിഷം പുരട്ടിയ കത്തെത്തി. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിലാണ് വിഷം പുരട്ടിയ കത്ത് എത്തിയത്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ തേടി വിഷം പുരട്ടിയ കത്തെത്തി. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിലാണ് വിഷം പുരട്ടിയ കത്ത് എത്തിയത്.റിസിന്‍ എന്ന മാരക വിഷമാണ് കത്തില്‍ പുരട്ടിയിരുന്നത്.

റിസിന്‍ ശരീരത്തില്‍ കടന്നാല്‍ 36 മുതല്‍ 72 മണിക്കൂറിനിടെ മരണം സംഭവിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. കാനഡയില്‍ നിന്നാണ് വൈറ്റ് ഹൗസിലേക്ക് കത്ത് വന്നതെന്നാണ് വിവരം.

ഇതിന് മുന്‍പും വൈറ്റ് ഹൗസി ലേക്ക് വിഷം പുരട്ടിയ കത്തുകള്‍ എത്തിയിട്ടുണ്ട്.സംഭവത്തില്‍ എഫ്ബിഐയും യുഎസ് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി.

ENGLISH SUMMARY: Poi­soned let­ter to the White House seek­ing Trump

YOU MAY ALSO LIKE THIS VIDEO