ഹോങ്കോങ് പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് നടപടി

Web Desk
Posted on August 25, 2019, 8:06 pm

ഹോങ്കോങ്: ഹോങ്കോങില്‍ പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് നടപടി. പ്രതിഷേധക്കാരില്‍ എറിഞ്ഞ ചിലര്‍ പെട്രോള്‍ ബോംബിനെ പ്രതിരോധിക്കാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ചിലര്‍ പൊലീസിന് നേരെ കട്ടകളും പ്രയോഗിച്ചു. ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥനെ ചൈന അറസ്റ്റ് ചെയ്തതോടെയാണ് പ്രതിഷേധം ആളിപ്പടര്‍ന്നത്. ഇദ്ദേഹത്തെ പിന്നീട് വിട്ടയച്ചു.

കൗവ്‌ലൂണ്‍ ഉപദ്വീപിലെ ജനസാന്ദ്രതയേറിയ മേഖലയായ കൗണ്‍ടോങിലെ നാല് റയില്‍ സ്‌റ്റേഷനുകള്‍ പ്രതിഷേധം ശക്തമായതോടെ അടച്ചു. എന്നാല്‍ കടുത്ത വെയിലിനെ പ്രതിരോധിക്കാന്‍ കുടയും ചൂടി ആയിരങ്ങള്‍ തെരുവിലിറങ്ങി. പ്രതിഷേധക്കാരില്‍ ചിലര്‍ മുളക്കഴകളുമായി റോഡുകള്‍ ഉപരോധിച്ചു.

പത്ത് ദിവസത്തിന് ശേഷം ആദ്യമായാണ് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുന്നത്. എന്നാല്‍ ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ടില്ല. ഒന്നുകില്‍ സ്വാതന്ത്ര്യം തരൂ അല്ലെങ്കില്‍ മരണം എന്ന് പല മതിലുകളിലും കോറിയിട്ടിട്ടുണ്ട്. പ്രതിഷേധം ജനങ്ങളുടെ സുരക്ഷിതത്വത്തിന് ഭീഷണി ഉയര്‍ത്തുന്നതായി സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
എന്നാല്‍ റോഡ്-റയില്‍-വ്യോമ ഗതാഗതങ്ങള്‍ തടസമില്ലാതെ നടക്കുന്നുണ്ട്. പ്രതിഷേധക്കാര്‍ വിമാനത്താവളത്തില്‍ തമ്പടിച്ചതോടെ കഴിഞ്ഞാഴ്ച വ്യോമഗതാഗതം തടസപ്പെട്ടിരുന്നു.

YOU MAY LIKE THIS VIDEO ALSO