Web Desk

തിരുവനന്തപുരം

May 11, 2021, 9:58 pm

പൊലീസ് ആംബുലന്‍സുകളില്‍ ഇനി ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും

Janayugom Online

പൊലീസ് ആംബുലന്‍സുകളില്‍ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. ഇതിന്‍റെ ഉദ്ഘാടനം പൊലീസ് ആസ്ഥാനത്ത് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍വ്വഹിച്ചു.

സംസ്ഥാനത്തെ 20 പൊലീസ് ജില്ലകളിലെയും ഓരോ ആംബുലന്‍സില്‍ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ലഭ്യമാക്കിയിട്ടുണ്ട്. അത്യാവശ്യസന്ദര്‍ഭങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും ഈ സൗകര്യം വിനിയോഗിക്കാമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

Eng­lish Sum­ma­ry : police ambu­lances will be equipped with oxy­gen concentrators

You may also like this video :