Friday
22 Nov 2019

പൊലീസും ഗുണ്ടാസംഘവും ഏറ്റുമുട്ടി; തലവന്‍ അറസ്റ്റില്‍

By: Web Desk | Thursday 2 August 2018 5:04 PM IST


police janayugom

ന്യൂഡല്‍ഹി: കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ നീരജ് ഭാന്ജയുടെ സംഘവും പൊലീസും ഡല്‍ഹിയില്‍ ഏറ്റുമുട്ടി. ഡല്‍ഹിയിലെ മില്ലേനിയം ഡിപ്പോയ്ക്കു സമീപമാണ് ഇരു  സംഘങ്ങളും തമ്മില്‍ പോരാട്ടം നടത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ സരായി കാലെ ഖാന്‍ മേഖലയിലായിരുന്നു സംഭവം.

നീരജിന്റെ സംഘത്തിലെ പ്രധാനിയും നിരവധി കേസുകളിലെ പ്രതിയുമായ സദ്ദാം ഹുസൈനെ പോലീസ് പിടികൂടി. സദ്ദാം ഹുസൈന്‍ ഇതുവഴി പോകുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പൊലീസ് നീക്കം. ഏറ്റുമുട്ടലില്‍ സദ്ദാമിന് കാലില്‍ വെടിയേറ്റു. ഇയാളെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 12ലധികം കേസുകളിലെ പ്രതിയാണ്‌സദ്ദാം. അഞ്ചുവര്‍ഷം ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
ട്രാന്‍സ് യമുന മേഖലയില്‍ ഈയടുത്ത് നടന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ജൂലായ് 28നും പൊ ലീസും കള്ളന്മാരുടെ സംഘവുമായി ഇവിടെ ഏറ്റുമുട്ടല്‍ നടന്നിരുന്നു.