Web Desk

തിരുവനന്തപുരം

January 25, 2021, 2:40 pm

വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർ ശ്രദ്ധിക്കുക; പരിശോധന കർശനമാക്കാന്‍ പൊലീസുമായി കെെകോര്‍ത്ത് മോട്ടർ വാഹനവകുപ്പ്

Janayugom Online

ദേശീയ റോഡ് സുരക്ഷാ വാരാചരണത്തോടനുബന്ധിച്ച് ഇന്നു മുതൽ ഫെബ്രുവരി 17 വരെ റോഡുകളിൽ വാഹന പരിശോധന കർശനമാക്കാന്‍ മോട്ടർ ‍വാഹനവകുപ്പിന് സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റിയുടെ നിർദേശം. പൊലീസുമായി ചേർന്നുള്ള സംയുക്ത ഓപറേഷനാണ് മോട്ടർ ‍വാഹനവകുപ്പ് നേതൃത്വം നല്‍കുന്നത്.

ഇന്നു മുതൽ 30 വരെ അനധികൃത പാർക്കിങ്, ഫെബ്രുവരി 1 മുതൽ 6 വരെ ഹെൽമെറ്റ്–സീറ്റ് ബെൽറ്റ്, 10 മുതൽ 13 വരെ അമിത വേഗം, 7 മുതൽ 17 വരെ മദ്യപിച്ച് വാഹനമോടിക്കൽ, സീബ്ര ക്രോസിങ്, സ്റ്റോപ് ലൈൻ ക്രോസിങ്, മീഡിയൻ ഓപ്പണിങ്ങിന്റെ വശങ്ങളിൽ പാർക്കിങ് എന്നിങ്ങനെയുള്ള നിയമ ലംഘനങ്ങൾക്കാണു പിഴ ചുമത്തുക. 

അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കൽ എന്നിവയ്ക്ക് പിടിക്കപ്പെടുന്നവരുടെ ലൈസൻസ് റദ്ദാക്കും. 

You may also like this video;
.