Web Desk

ഇടുക്കി

January 01, 2021, 8:41 pm

ഇടുക്കിയില്‍ പുതുവത്സരാഘോഷത്തിന് കഞ്ചാവുമായി എത്തിയ സംഘം പിടിയില്‍

Janayugom Online

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി വെള്ളത്തൂവൽ, രാജാക്കാട് ഭാഗങ്ങളിൽ യുവാക്കൾക്കിടയിൽ കഞ്ചാവ് വില്പന നടത്തുന്നതിനായി കടത്തിക്കൊണ്ടു വരുന്ന ലഹരിമരുന്ന് പിടിയില്‍. രഹസ്യവിവരം ലഭിച്ചതനുസരിച്ച പന്നിയാർകുട്ടി ജംക്ഷനു സമീപം നാട്ടുകാരും ഇടുക്കി സ്ക്വാഡിലെ ഷാഡോ ടീമിലെ ജലീൽ, സിജുമോൻ, അനൂപ് തോമസ് ‚ലിജോ ജോസഫ് എന്നിവരുമായി ചേർന്നു പരിശോധന നടത്തിയപ്പോഴാണ് ലോറിയിൽ നിന്നും കാറിലേക്ക് 10.5 kg കഞ്ചാവു കയറ്റിക്കൊണ്ടിരിക്കുന്നത് കണ്ജടെത്യതിയത്. 

ചന്ദ്രൻ, തമിഴരസൻ, വര്‍ഗീസ് ജെയിംസ്,ജയരാസു എന്നീ നാലു പേരെ അറസ്റ്റ് ചെയ്ത് ഇവര്‍ക്കെതിരെ കേസ് എടുത്തു. രണ്ടു പേർ തമിഴ്‌നാട്ടിലെ കമ്പം സ്വദേശികളും,രണ്ടുപേർ മലയാളികളും ആണ്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച TN 60AV 6860 നമ്പർ ലോറിയും KL40 P 6643 നമ്പർ സ്വിഫ്റ്റ് കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതികളെ ഇന്ന് അടിമാലി കോടതിയിൽ ഹാജരാക്കും . റെയ്ഡിൽ എന്നോടൊപ്പം P O സജി കെ ജോസഫ്,P O (g) ബിനോയ് കെ ജെ , ceo മാരായ ബിജു ജേക്കബ്, ബൈജു സോമരാജ്, ജിനു , സോണി, അനൂപ്, ഡ്രൈവർ റെജി പി സി എന്നിവർ പങ്കെടുത്തു.

ENGLISH SUMMARY:Police arrest gang for smug­gling cannabis in Idukki
You may also like this video