‘കള്ളൻ’വേഷം കെട്ടി നാടിനെ വിറപ്പിച്ച അജ്ഞാതന്‍ പിടിയിൽ; ലക്ഷ്യം പീഡനം

Web Desk

ബേപ്പൂർ

Posted on April 11, 2020, 11:13 am

കള്ളൻ വേഷം കെട്ടി നാട്ടുകാരുടെയും പൊലീസിന്റെയും ഉറക്കം കെടുത്തിയ അജ്ഞാതനായ യുവാവ് പിടിയിൽ. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് യുവാവ് കള്ളൻ വേഷം കെട്ടിയത്. കോഴിക്കോട് പയ്യാനക്കൽ മുല്ലത്ത് വീട്ടിൽ ആദർശ് (22) ആണ് പിടിയിലായത്. ബേപ്പൂർ, മാറാട് ഭാഗങ്ങളിൽ ഒരു മാസത്തോളമായി ആ ഭാഗങ്ങളിലെ വീടുകളുടെ വാതിലിൽ തട്ടുകയും പൈപ്പ് തുറന്നുവിടുകയും കല്ലെറിയുകയും ചെയ്തുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്നേഹം നടിച്ചു പ്രലോഭിപ്പിച്ച പീഡിപ്പിക്കാനാണ് പ്രതി രാത്രിയിൽ കളളം വേഷമിടുന്നതെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ചിത്രങ്ങളും പ്രതിയെ വ്യക്തമായി കണ്ട സ്ത്രീയിൽ നിന്നും വീട്ടുകാരിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചയായിരുന്നു പ്രതിയെ പൊലീസ് കുടുക്കിയത്. റിമാൻഡിലായ പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും കേസെടുത്തു.

ENGLISH SUMMARY: police arrest per­son who try to abuse the girl

YOU MAY ALSO LIKE THIS VIDEO