യുപിയിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ അച്ഛനെ വെടിവെച്ച് കൊന്ന കേസ്; പ്രതികളെ പിടികൂടി

Web Desk

ലഖ്നൗ

Posted on February 13, 2020, 3:13 pm

ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ പീഡനത്തിനിരയായ  പെണ്‍കുട്ടിയുടെ അച്ഛനെ വെടിവെച്ച് കൊന്ന സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി നടന്ന ഏറ്റുമുട്ടലിലൂടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു. പീഡനപരാതി പിൻവലിക്കാൻ തയ്യാറാവാത്തതിനെ തുടർന്നാണ് പെൺകുട്ടിയുടെ അച്ഛനെ ഇയാള‍ും മൂന്ന് കൂട്ടാളികളും ചേർന്ന് വെടിവെച്ച് കൊന്നത്.

പീഡനപരാതിയിൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ലായിരുന്നു. എന്നാൽ പെൺകുട്ടിയുടെ അച്ഛനെ വെടിവെച്ച് കൊന്ന സംഭവത്തിൽ പൊലീസ് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് പ്രതികള്‍ക്കായി അന്വേഷണം നടത്തുകയായിരുന്നു. പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അമ്പതിനായിരം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.  പിടിയിലായവരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും ഏറ്റുമുട്ടലിൽ ഒരു പോലീസുദ്യോഗസ്ഥന് പരിക്കേറ്റതായും ഔദ്ദ്യോഗിക വൃന്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ ഓഗസ്റ്റിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പൊലീസിൽ പീഡന പരാതി നൽകുന്നത്. മുപ്പതുകാരനായ അച്ച്മാന്‍ ഉപാധ്യായ തന്നെ ബലാല്‍സംഗം ചെയ്തു എന്നായിരുന്നു പരാതി. ഇയാള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. ഫെബ്രുവരി ഒന്നിന് ഇയാൾ പെൺകുട്ടിയുടെ അച്ഛന്റെ ഫോണിലേയ്ക്ക് വിളിച്ച് പരാതി ഫെബ്രുവരി 10 ന് മുമ്പ് പരാതി പിൻവലിക്കണമെന്നും ഇല്ലെങ്കിൽ കൊന്നു കളയുമെന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കി. പോലീസിന്‍റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ല. അതിനിടെയാണ് കഴിഞ്ഞ ദിവസം അച്ഛനെ വെടിവെച്ച് കൊലപ്പെടുത്തിയത്.

you may also like this video;