പാലുകാച്ചലിന് മുമ്പ് വീട്ടില്‍ ചാരായം വാറ്റിയ ഇറ്റലിക്കാരൻ പൊലീസ് പിടിയിലായി. ലോക്ക് ഡൗണ്‍ ആയതിന് ശേഷം വ്യജവാറ്റ് നിര്‍മ്മാണം തകൃതിയായി നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഓരോ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദ്ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. ബീറ്റ് ഡ്യൂട്ടിയ്ക്ക് ഇറങ്ങിയ ഉദ്യോഗസ്ഥനാണ് വാറ്റുകാരെ പിടികൂടിയത്. നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ ആള് അനക്കം കേട്ട് നോക്കിയപ്പോഴാണ് ചാരായം വാറ്റിന്റെ ലക്ഷണങ്ങള്‍ കണ്ടത്. ഉടൻ തന്നെ ചാലക്കുടി ഡിവൈഎസ്പി സിആര്‍ സന്തോഷിനെ വിവരം അറിയിക്കുകയും സ്ക്വാഡ് സ്ഥലത്തെത്തി കയ്യോടെ പിടികൂടുകയും ചെയ്തു. പൊലീസ് സ്ഥലത്ത് എത്തുമ്പോള്‍ വാഷ് പകര്‍ത്തി വാറ്റാനുള്ള പുറപ്പാടില്‍ ആയിരുന്നു.
കുഴിക്കാട്ടുശേരി പൈനാടത്ത് ജോബി(42)യാണ് പൊലീസിന്റെ പിടിയിലായത്. ഇയാളുടെ സുഹൃത്തുക്കളായ ലിജുവും ശ്രീവിമലും പിടിയിലായിട്ടുണ്ട്. ഇരുവരും താഴേക്കാട് സ്വദേശികളാണ്. ലോക്ക് ഡൗണ്‍ കാരണം മദ്യശാലകള്‍ ഇല്ലാത്തതിനാലാണ് മൂവരും വാറ്റാൻ തീരുമാനിച്ചത്. ഇതിനായി ഗ്യാസ് ബര്‍ണറും പാത്രങ്ങളും ആയിരം ലിറ്റര്‍ വാഷ് കൊള്ളുന്ന ബിരിയാണി ചെമ്പും പ്ലാസ്റ്റിക് ഡ്രമ്മുകളും വാറ്റാന്‍ വേണ്ട എല്ലാ സാമഗ്രികളും പാലുകാച്ചാനുള്ള വീട്ടിലേയ്ക്ക് കൊണ്ടു വന്നു. 700 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.
വീടി പണി പൂര്‍ത്തിയാക്കാൻ വേണ്ടി കഴിഞ്ഞ ഫെബ്രുവരി പതിനഞ്ചിനാണ് ജോബി നാട്ടിലെത്തിയത്. സുഹൃത്തുക്കളോട് ചോദിച്ചാണ് വാറ്റുന്ന രീതി മനസ്സിലാക്കിയതെന്നും ആദ്യമായാണ് വാറ്റുന്നതെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. സബ് ഇൻസ്പെക്ടർ സുശാന്ത് കെ.എസ്, അഡീഷണൽ എസ് ഐമാരായ സത്യൻ, സിജുമോൻ ‚രവി , എ എസ് ഐ മാരായ ദാസൻ, സന്തോഷ്, ജിനുമോൻ , സാജൻ സീനിയർ സിപിഒമാരായ സുനിൽ, സുനിൽ കുമാർ എ.ബി, സിപിഒമാരായ സുരേഷ് കുമാർ, അനീഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.