പിറവം പള്ളിത്തര്‍ക്കം: പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി

Web Desk
Posted on September 26, 2019, 2:53 pm

കൊച്ചി: പിറവം സെന്റ്‌മേരീസ് പള്ളിയില്‍ യാക്കോബായഓര്‍ത്തഡോക്‌സ് വിഭാഗം തമ്മിലുള്ള സംഘര്‍ഷം കനക്കുന്നു.  പിറവം പള്ളിക്കുള്ളില്‍ പ്രതിഷേധിക്കുന്ന യാക്കോബായ വിഭാഗക്കാരെ അറസ്റ്റുചെയ്യാന്‍ പൊലീസ് നടപടി തുടങ്ങി. പ്രതിഷേധക്കാര്‍ പൂട്ടിയിട്ട് തള്ളിപിടിച്ചു നിന്നിരുന്ന പ്രധാന ഗേറ്റ് ഗ്യാസ്‌കട്ടര്‍ ഉപയോഗിച്ച് പൊലീസ് പൊളിച്ചു.
അകത്തുകടന്ന പൊലീസ് പ്രതിഷേധക്കാരെ നീക്കം ചെയ്യാന്‍ തുടങ്ങി.

പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് പൊലീസ് നടപടി. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെതിരെ രണ്ടുദിവസമായി പള്ളിക്കുള്ളില്‍ ഇരുന്ന് പ്രതിഷേധിക്കുകയാണ് യാക്കോബായ വിഭാഗക്കാര്‍. പള്ളിയുടെ പ്രധാനഗേറ്റ് പൂട്ടി പള്ളിക്കകത്ത് ഇരുന്ന് പ്രതിഷേധിക്കുകയാണ് യാക്കോബായ വിഭാഗം.