ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും മുൻകൂര്‍ ജാമ്യാപേക്ഷ കോടതി തളളിയതിനാല്‍ അറസ്റ്റും റിമാൻഡും ഒഴിവാക്കാൻ മറ്റ് മാര്‍ഗമില്ലെന്ന് പൊലീസിന്റെ വിലയിരുത്തല്‍. എന്നാല്‍ ഇവരാരും ക്രിമിനലുകളല്ലെന്നും സ്ത്രീകളാണെന്നുമുളള പരിഗണനയോടെ തുടര്‍ നടപടി സ്വീകരിക്കാനാണ് നിര്‍ദേശം.
യുട്യൂബില്‍ സ്ത്രീകളെ അധിക്ഷേപിച്ച് അശ്ലീല വീഡിയോയിട്ട വിജയ് പി നായരെ മര്‍ദ്ദിച്ചതിനാണ് ഭാഗ്യലക്ഷ്മി, ദിയാ സന, ശ്രീലക്ഷ്മി തുടങ്ങിയവര്‍ക്കെതിരെ കേസെടുത്തത്. ഇവരുടെ മുൻകൂര്‍ ജാമ്യാപേക്ഷ തളളിയതിന് പിന്നാലെ തമ്പാനൂര്‍ പൊലീസ് മൂവരുടെയും വീടുകളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല .
ENGLISH SUMMARY: POLICE ARRESTED BHAGYALAKSHMI AND OTHERS SOON
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.