ചന്ദനത്തിരി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വില്‍പ്പന; പ്രതി പിടിയില്‍

Web Desk

കൊല്ലം

Posted on August 02, 2020, 12:06 pm

ചന്ദനത്തിരി കച്ചവടത്തിന്റെ മറവിൽ വിൽക്കാൻ  ശ്രമിച്ച രണ്ടു‌ കിലോ കഞ്ചാവുമായി എഴുകോൺ സ്വദേശി  അറസ്റ്റിൽ. എഴുകോൺ കൊട്ടേകുന്നം മേരി ഭവനിൽ സ്റ്റീഫൻ ഫെർണാണ്ടസിനെ (41 )യാണ്‌ കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ   ഐ  നൗഷാദും സംഘവും അറസ്റ്റ് ചെയ്‌തത്‌. കഞ്ചാവുകേസിൽ ജാമ്യത്തിൽ ഇറങ്ങിയ  പ്രതി  എക്സൈസിന്റെ രാത്രി പട്രോളിങ്ങിനിടെ വലയിലാകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ചെയ്‌തു.

ചോദ്യം ചെയ്യലിൽ  തമിഴ്നാട്ടിൽനിന്ന്‌ ചന്ദനത്തിരി, പുൽത്തൈലം എന്നിവ കൊണ്ടുവന്നു കച്ചവടം നടത്തുന്നെന്നാണ്‌ പറഞ്ഞത്‌. ബാഗിന്റെ മുകൾഭാഗത്ത് ചന്ദനത്തിരിക്കവർ  അടുക്കിവച്ച്‌  അടിയിൽ വർണക്കടലാസിൽ പൊതിഞ്ഞ നിലയിൽ കഞ്ചാവ് ഒളിച്ചുവച്ചിരിക്കുകയായിരുന്നു.

മുമ്പ്‌ ഒന്നരക്കിലോ കഞ്ചാവ് കടത്തിയ കേസിൽ കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ തന്നെ പിടിയിലായി  റിമാൻഡിലായിരുന്നു.  രണ്ടു മാസം മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്.
ENGLISH SUMMARY: police arrest­ed cannabi­an sell­er
YOU MAY ALSO LIKE THIS VIDEO