October 4, 2022 Tuesday

Related news

April 12, 2020
March 22, 2020
March 14, 2020
March 3, 2020
February 29, 2020
February 27, 2020
February 25, 2020
February 24, 2020
February 22, 2020
February 21, 2020

പൗരത്വ പ്രതിഷേധം; ജാമിയ മിലിയ വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു

Janayugom Webdesk
April 12, 2020 4:02 pm

ഫെബ്രുവരിയിൽ രാജ്യ തലസ്ഥാനത്ത് പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധത്തിൽ ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർത്ഥിനിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ജാമിയ കോർഡിനേഷൻ കമ്മിറ്റിയുടെ മീഡിയ കോർഡിനേറ്റർമാരിൽ ഒരാളായിരുന്ന സഫൂറ സർഗാർ എന്ന വിദ്യാർത്ഥിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വടക്കുകിഴക്കൻ ഡൽഹിയിലെ ജാഫ്രാബാദിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചതിന് ഇവർക്കെതിരെ നേരത്തെ കേസുണ്ട്.

ഡൽഹി അക്രമവുമായി ബന്ധപ്പെട്ട് നേരത്തെ ഒരു പ്രമുഖ വിദ്യാർത്ഥി നേതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിന് ദിവസങ്ങൾക്ക് ശേഷമാണ് സഫൂറയുടെ അറസ്റ്റ്. ജാമിയ മില്ലിയ ഇസ്ലാമിയയിലെ പിഎച്ച്ഡി വിദ്യാർത്ഥിനിയായ മീരൻ ഹൈദറിനെയാണ് ഏപ്രിൽ ഒന്നിന് ഡൽഹി പോലീസിന്റെ പ്രത്യേക സെൽ ലോധി കോളനിയിലെ അവരുടെ ഓഫീസിൽ ചോദ്യം ചെയ്തു. അക്രമവുമായി ബന്ധപ്പെട്ട ഗുഡാലോചന അന്വേഷിക്കാനാണ് ഹൈദറിനെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസിന്റെ വാദം. ഹൈദറിനെ പിന്നീട് 3 ദിവസത്തെ പോലീസ് കസ്റ്റഡിയിലേക്ക് ഡൽഹി കോടതി അയച്ചു. ജാമിയ കോർഡിനേഷൻ കമ്മിറ്റി (ജെസിസി), വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും അടങ്ങുന്ന സംഘം അറസ്റ്റിനെ അപലപിക്കുകയും അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ENGLISH SUMMARY: police arrest­ed jamiya miliya stu­dent for caa protest

YOU MAY ALSO LIKE THGIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.