പിഞ്ചുകുഞ്ഞിനെതിരെ വര്‍ഗീയ അധിക്ഷേപം നടത്തിയയാളെ അറസ്റ്റ് ചെയ്തു

Web Desk
Posted on April 19, 2019, 10:24 am

കൊച്ചി: മംഗലാപുരത്തു നിന്നും ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചി അമൃതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവജാത ശിശുവിനെ ജിഹാതിയുടെ വിത്ത് എന്നുപറഞ്ഞ് അധിക്ഷേപിച്ച ആര്‍എസ്എസ് പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റു ചെയ്തു. കോതമംഗലം പൈങ്ങോട്ടൂര്‍ കടവൂര്‍ കോനാസറമ്പത്ത് (ബ്ലാവില്‍) സോമസുന്ദരത്തിന്റെ മകന്‍ ബിനില്‍ സോമസുന്ദരത്തിനെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കടുത്ത മത വര്‍ഗീയത പുലര്‍ത്തുന്ന തരത്തിലുള്ള  പൊസ്റ്റാണ് ഇയാള്‍ ഫേസ്ബുക്കില്‍ ഇട്ടത്. പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതോടെ ഇയാള്‍ മാപ്പ് അപേക്ഷയും നടത്തിയിരുന്നു. മദ്യ ലഹരിയിലാണ് പോസ്റ്റിട്ടതെന്നും ശബരിമല കര്‍മ സമിതിയുടെ സജീവ പ്രവര്‍ത്തകന്‍കൂടിയായ ബിനില്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു. ഐപിസി 153എ (മത വിദ്വേഷം ജനിപ്പിക്കല്‍) പ്രകാരമാണ്  പൊലീസ് ഇയാള്‍ക്കെതിരെ കോസ് എടുത്തത്.