June 1, 2023 Thursday

Related news

May 26, 2023
May 23, 2023
May 22, 2023
May 22, 2023
May 21, 2023
May 20, 2023
May 20, 2023
May 10, 2023
May 7, 2023
May 6, 2023

ജനയുഗം ലേഖകനെ മർദ്ധിച്ച സംഭവത്തിൽ 7 പേർ അറസ്റ്റിൽ

Janayugom Webdesk
തൊടുപുഴ
September 3, 2020 5:39 pm

ജനയുഗം ജില്ലാ ലേഖകൻ ജോമോൻ വി സേവ്യറിനെ ക്രൂരമായി മർദ്ധിച്ച സംഭവത്തിൽ 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശാസ്താംപാറ പുലിപറമ്പിൽ ബിപിൻ(27), നെയ്യശ്ശേരി കീഴേപുരയ്ക്കൽ അർജുൻ അജി(21), ഏഴല്ലൂർ പേരുമ്പാറയിൽ ഷെമന്റ്(19), ശാസ്താംപാറ കൂറ്റോലിക്കൽ ശ്യാം(21), നെയ്യശ്ശേരി കാരക്കുന്നേൽ ആരോമൽ ഷാജി(21), കാരിക്കോട് കാരിക്കുന്നേൽ ഷിനിൽ(23), ഏഴല്ലൂർ പെരുമ്പാറയിൽ ഫ്ലമന്റ് പി ജോസഫ്(18) എന്നിവരെയാണ് വണ്ണപ്പുറത്ത് നിന്നും കരിമണ്ണൂർ എസ് ഐ സിനോദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വണ്ണപ്പുറം അമ്പലപ്പടിയിൽ ഒളിവിലായിരുന്ന പ്രതികളെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്.

പ്രതികളിൽ രണ്ട് പേർ സഹോദരങ്ങളാണ്. ആക്രമണത്തിന് ഇരയായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ജോമോനെ ന്യൂറോ സർജന്റെ അനുമതിയോടെ കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയും അക്രമിച്ചവരെ തിരിച്ചറിയുകയും ചെയ്തു. പ്രതികളായ ഫ്ളമന്റ്,ഷിനിൽ എന്നിവരാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്ന് എസ് ഐ അറിയിച്ചു. ഡോക്ടറുടെ റിപ്പോർട്ട് അനുസരിച്ച് പ്രതികള്‍ക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള കേസുകൾ ചുമത്തുമെന്നും കേസിലെ പ്രതികൾക്കെതിരെ തൊടുപുഴ, കാളിയാര്‍ പൊലീസ് സ്‌റ്റേഷനുകളിലായി ക്രിമിനല്‍ കേസുകളുണ്ടെന്നും എസ് ഐ പറഞ്ഞു. പ്രതികളെ നടപടികൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും.

കരിമണ്ണൂർ മാണിക്കുന്നേൽ പീടികയിൽ വെച്ച് കഴിഞ്ഞ ഓഗസ്റ്റ് 31ന് രാത്രി 10 മണിയോടെയാണ് സംഭവം. ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജോമോനെ സംഘം പ്രകോപനമില്ലാതെ ബൈക്ക് തടയുകയും അകാരണമായി അക്രമിക്കുകയുമായിരുന്നു. ഇടിവള, ഉൾപ്പെടെ വെച്ച് തലയിലും മുഖത്തും അക്രമിച്ച സംഘം ജോമോനെ നിലത്തിട്ട് ചവിട്ടുകയും ചെയ്തതിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജോമോൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു. കേസിൽ അറസ്റ്റിലായ പ്രതികൾ

ENGLISH SUMMARY:police arrest­ed sev­en per­sons in janayu­gom jour­nal­ist attack case

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.