സായി ബാബയുടെ പ്രസാദമെന്ന പേരില്‍ മയക്കു മരുന്ന് വില്‍പന നടത്തിയ യുവാവ് പൊലീസ് പിടിയില്‍

Web Desk

ബെംഗളൂരു

Posted on September 19, 2020, 4:51 pm

സായി ബാബയുടെ പ്രസാദമെന്ന പേരില്‍ മയക്കു മരുന്ന് വിതരണം നടത്തിയ യുവാവ് പിടിയില്‍. രാജസ്ഥാൻ സ്വദേശിയായ ഇരുപത്തിയഞ്ചുകാരന്‍ വിക്രം ഖിലേരിയാണ് ബെഗംളൂരു പോലീസിന്റെ പിടിയിലായത്.

സായിബാബയുടെ പ്രസാദമെന്ന പേരില്‍ സ്വകാര്യ കൊറിയര്‍ സേവനങ്ങളും സര്‍ക്കാര്‍ ബസിലെ ഡ്രൈവര്‍മാര്‍ മുഖേനയുമാണ് ഇയാള്‍ മയക്കമരുന്ന് വിതരണം നടത്തിയത്. ചെറിയ കവറുകളിലാക്കി സായി ബാവയുടെ പ്രസാദമെന്ന പേരില്‍ ആവശ്യക്കാര്‍ക്ക് അയച്ച് നല്‍കുകയായിരുന്നു ഇയാളുടെ രീതിയെന്നാണ് പൊലീസ് പറയുന്നത്. പ്രസാദമെന്ന പേരില്‍ അയക്കുന്നതിനാല്‍ കൊറിയര്‍ സേവകരോ ബസ് ഡ്രൈവര്‍മാരോ സംശയിച്ചിരുന്നില്ല.

ബുധനാഴ്ച 90 ഗ്രാം ബ്രൌണ്‍ഷുഗര്‍ ഹെല്‍മെറ്റിലൊളിപ്പിച്ചാണ് ഇയാള്‍ ബംഗളൂര്‍ സിറ്റി മാര്‍ക്കറ്റുകളില്‍ എത്തിച്ചത്. വളരെ ലളിതമായ രീതിയിലായിരുന്നു ഇയാളുടെ മയക്കുമരുന്ന് കച്ചവടമെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഹുബാലി, ബെല്ലാരി, ഹാസൻ, വിജയപുര, കൂടാതെ തമിഴ്നാട്ടിലും ഇയാളില്‍ നിന്ന് ലഹരിമരുന്ന് വാങ്ങുന്നവരുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ENGLISH SUMMARY: POLICE ARRESTED YOUTH FOR SELLING DRUGS IN THE NAME OF GUISE OF SAI BABA

YOU MAY ALSO LIKE THIS VIDEO