Web Desk

വാഷിംഗ്ടൺ

February 27, 2020, 10:12 pm

ആറ് വയസുകാരിയെ സ്കൂളിൽ നിന്ന് വിലങ്ങുവെച്ച് ജീപ്പിൽ കയറ്റി; വീഡിയോ വൈറലായതോടെ വ്യാപക പ്രതിഷേധം

Janayugom Online

അമേരിക്കയിലെ ഫ്ലോറിഡയിലെ ഒർലാൻഡോ സ്കൂളിൽ മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഒന്നാം ക്ലാസുകാരിയെ വിലങ്ങുവെച്ച് പൊലീസ് ജീപ്പിൽ കൊണ്ടുപോയ സംഭവത്തിൽ വ്യാപക പ്രതിഷേധം. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെയാണ് പ്രതിഷേധം ശക്തമായത്.

പൊലീസ് വാഹനത്തിൽ കയറ്റി കുട്ടിയെ കൊണ്ടുപോകുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് സംഭവം നടന്നത്. ‘എന്നെ പൊലീസ് ജീപ്പിൽ കൊണ്ടുപോകല്ലേ എനിക്ക് ഒരു അവസരം കൂടി തരൂ’ എന്ന് പൊലീസിനോട് കുട്ടി യാചിക്കുന്നത് വീഡിയോയിൽ കാണം. കൊച്ചു പെൺകുട്ടിയുടെ അറസ്റ്റിൽ പ്രകോപിതരായി നിവധിപേരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

വീഡിയോ കടപ്പാട്; എപി

മോശമായി പെരുമാറിയെന്ന സ്കൂൾ അധികൃതരുടെ പരാതിയിലാണ് പൊലീസ് കുട്ടിയെ അറസ്റ്റു ചെയ്തത്. കുട്ടികൾ എന്തെങ്കിലും തെറ്റുചെയ്താൽ തന്നെ അതിന് ഇത്തരത്തിൽ ശിക്ഷ കൊടുക്കേണ്ടതുണ്ടോ എന്നാണ് ചോദ്യം. മറ്റു കുട്ടികളുടെ മനോനില പോലും തകർക്കുമെന്നും വീഡിയോയുടെ താഴെ ചിലർ അഭിപ്രായപ്പെടുന്നുണ്ട്.

കുട്ടിയുടെ മാതാപിതക്കൾ ഈ വീഡിയോ ദൃശ്യം അഭിഭാഷകന്റെ ശ്രദ്ധയിൽപ്പെടുത്തി. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സ്കൂൾ അധികൃതരുടെയും പൊലീസിന്റെയും ഭാഗത്തുനിന്നുണ്ടായ ഈ പ്രവൃത്തിക്കെതിരെ സമൂഹത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധം തുടരുകയാണ്. കുട്ടിയെ അറസ്റ്റുചെയ്തുകൊണ്ടുപോയ പൊലീസുകാരനെതിരെ ഒർലാൻഡോ പൊലീസ് നടപടിയെടുത്തതായിട്ടാണ് റിപ്പോർട്ട്.

Eng­lish Sum­ma­ry; police arrest­ing 6‑year-old girl at school

YOU MAY ALSO LIKE THIS VIDEO