19 April 2024, Friday

Related news

April 6, 2024
April 1, 2024
March 28, 2024
March 21, 2024
March 7, 2024
March 3, 2024
February 26, 2024
February 26, 2024
February 22, 2024
February 22, 2024

പഞ്ചാബിലും കര്‍ഷകര്‍ക്കുനേരെ പൊലീസ് അതിക്രമം

Janayugom Webdesk
ചണ്ഡിഗഢ്
September 2, 2021 9:54 pm

പഞ്ചാബിലും കര്‍ഷകര്‍ക്കു നേരെ പൊലീസ് അതിക്രമം. ശിരോമണി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിങ് ബാദല്‍ പങ്കെടുത്ത പരിപാടിയ്ക്കിടെ പ്രതിഷേധവുമായി രംഗത്തെത്തിയ കര്‍ഷകര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസും കര്‍ഷകരും തമ്മില്‍ വന്‍ സംഘര്‍ഷവും കല്ലേറും ഉണ്ടായി.
ഒരു ധാന്യമാര്‍ക്കറ്റില്‍ അകാലിദള്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഘര്‍ഷം. വിവിധ പ്രശ്നങ്ങളില്‍ ബാദലിന്റെ നിലപാട് അറിയുന്നതിനായാണ് വേദിയിലേക്ക് മാര്‍ച്ച് നടത്തിയതെന്നും എന്നാല്‍ പൊലീസ് തടയുകയായിരുന്നുവെന്നും കര്‍ഷകര്‍ പറഞ്ഞു.

അതേസമയം ബാരിക്കേഡുകള്‍ വച്ച് കര്‍ഷകരെ തടയുകയാണ് ഉണ്ടായതെന്നാണ് പൊലീസിന്റെ വാദം. കര്‍ഷകര്‍ പൊലീസിനു നേരെ കല്ലറിഞ്ഞതോടെ അവരെ പിരിച്ചുവിടുന്നതിനായി ജലപീരങ്കി പ്രയോഗിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. കര്‍ഷകരുടെ പ്രശ്നത്തില്‍ ശിരോമണി അകാലിദള്‍ മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്ന് കര്‍ഷകര്‍ പറഞ്ഞു.

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് മോഗയിലെ ബാഗാപുരാനയിലും അകാലിദളിനെതിരെ കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു. അതേസമയം ഹരിയാനയിലെ കര്‍ണാലില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ തലഅടിച്ചുപൊട്ടിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ ഡ്യൂട്ടി മജിസ്ട്രേറ്റ് ആയുഷ് സിന്‍ഹ അടക്കം 19 ഐഎഎസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സ്ഥലം മാറ്റി. സിറ്റിസണ്‍ റിസോഴ്‌സസ് ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ അഡീഷണല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് സിന്‍ഹയെ മാറ്റിയത്.

ENGLISH SUMMARY:Police atroc­i­ties against farm­ers in Pun­jab too
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.