Janayugom Online
police atrocity mananthavadi

അമ്മയുടെ മരണാനന്തര ചടങ്ങിനിടെ പൊലീസ് മര്‍ദ്ദനം

Web Desk
Posted on November 09, 2018, 6:50 pm
മാനന്തവാടി: അമ്മ മരിച്ചതിന്റെ മൂന്നാംദിവസത്തെ ചടങ്ങ് നടക്കുന്ന വീട്ടിലെത്തി പൊലീസ് മര്‍ദ്ദിച്ചു. തൊടുപുഴ കേടതിയിലെ വാറണ്ട് നടപ്പാക്കാനെത്തിയ പൊലിസിന്‍റെ മർദ്ദനത്തില്‍ ഒണ്ടയങ്ങാടി പേടപ്പാട്ട് ബേബി (44)ക്കു ഗുരുതരമായി പരിക്കേറ്റു. ഇന്നു ഉച്ചയോടെയാണ് സംഭവം.
തൊടുപുഴ കോടതിയിൽ ബന്ധുകളുമായി ബേബിക്ക് കേസ് നിലവിലുണ്ട്. കേസ് കോടതിക്ക് പുറത്ത് സെറ്റിൽ ചെയ്ത് കോടതിയെ അറിയിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് ബേബിയുടെ അമ്മ മരിച്ചത്. അമ്മയുടെ സംസ്കാരച്ചടങ്ങില്‍ കേസ് കൊടുത്ത ബന്ധുകളും എത്തിയിരുന്നു.
മാനന്തവാടി പോലിസ് സ്റ്റേഷനിലെ പോലീസുകാരനാണ് വീട്ടിൽ കയറി മർദ്ദിച്ചതെന്ന് ബേബി പറഞ്ഞു. ബേബിയെ അതിക്രൂരമായി മർദ്ദിച്ച് സ്റ്റേഷന്‍ ലോക്കപ്പിൽ ഇടുകയായിരുന്നു. പ്രദേശവാസികളും ബന്ധുക്കളും ആവശ്യപ്പെട്ടതനുസരിച്ചാണ് ബേബിയെ ജില്ലാശുപത്രിയിൽ എത്തിച്ചു. ബേബിയെ മർദ്ദിച്ച പോലീസുകാർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ മാനന്തവാടി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചു നടത്തി.