Friday
19 Apr 2019

സ്‌കൂള്‍ കോംപൗണ്ടില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പോലിസ് ലാത്തി വീശി; വിദ്യാര്‍ഥികള്‍ക്കും പോലിസുകാരനും പരിക്ക്

By: Web Desk | Tuesday 18 September 2018 7:29 PM IST


police-atrocity

ചെമ്മനാട്: ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്‌പോര്‍ട്‌സ് മീറ്റില്‍ വിജയാഹ്ളാദ പ്രകടനം നടത്തിയ വിദ്യാര്‍ഥികള്‍ക്ക് നേരെ പ്രിന്‍സിപ്പലിന്റെ നിര്‍ദേശ പ്രകാരം എത്തിയ പോലിസ് ലാത്തി വീശി. അഞ്ച് കുട്ടികള്‍ക്ക് പരിക്കേറ്റു. കല്ലേറില്‍ പോലിസുകാരനും പരിക്കേറ്റു. സ്‌പോര്‍ട്‌സ് മീറ്റില്‍ വിജയിച്ച കുട്ടികള്‍ സ്‌കൂള്‍ കോംപൗണ്ടില്‍ ആഹ്ലാദ പ്രകടനം നടത്തുന്നതിനിടയില്‍ പുക ഉയര്‍ത്തിയിരുന്നു. ഇതോടെ പ്രിന്‍സിപ്പല്‍ കാസര്‍കോട് പോലിസില്‍ വിവിരമറിയിച്ചു. പോലിസെത്തി ഒരു കുട്ടിയെ കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ കുട്ടി നിരപരാധിയാണെന്നും വിട്ടയക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ പോലിസ് കൂട്ടാക്കിയില്ല. എന്നാല്‍ ഇതിനിടയില്‍ വിദ്യാര്‍ഥികള്‍ ബലമായി കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥിയെ മോചിപ്പിച്ചു.

കല്ലേറില്‍ കാസര്‍കോട് പോലിസ് സ്‌റ്റേഷനിലെ സിപിഒ വേണുഗോപാല(49)ന് പരിക്കേറ്റു. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലാത്തിചാര്‍ജില്‍ ഒമ്പതാം തരം വിദ്യാര്‍ഥി തെരുവത്തെ മര്‍വാന്‍(14), പ്ലസ്ടു വിദ്യാര്‍ഥി തായലങ്ങാടിയിലെ അസീസ്(17), എട്ടാം തരം വിദ്യാര്‍ഥി ചൂരിയിലെ ഫവാസ്(13), പത്താംതരം വിദ്യാര്‍ഥി നെല്ലിക്കുന്നിലെ അബ്ദുല്‍ സഫ്‌വാന്‍(15), ചൂരിയിലെ മുഹമ്മദ് (16) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രകോപനമില്ലാതെ പോലിസ് ലാത്തി വീശുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. എന്നാല്‍ പോലിസിന് നേരെ കല്ലേറ് നടത്തിയതിനെ തുടര്‍ന്നാണ് ലാത്തിവീശി ഓടിച്ചതെന്ന് പോലിസ് പറഞ്ഞു.

Related News