പരിശോധനയ്ക്കിടെ പൊലീസ് ബൈക്കു യാത്രികനായ യുവാവിനെ ലാത്തികൊണ്ട് എറിഞ്ഞു വീഴ്ത്തി: പത്തൊമ്പതുകാരൻ ഗുരുതരാവസ്ഥയിൽ

Web Desk
Posted on November 28, 2019, 2:16 pm

കടയ്ക്കല്‍‌‌: കൊല്ലം കടയ്ക്കലിൽ ബൈക്കുകാരുനേരെ പൊലീസിന്റെ അതിക്രമം. വാഹന പരിശോധനയ്ക്കിടെ ബൈക്ക് യാത്രികാരനായ പത്തുമ്പതുകാരനെ പൊലീസ് ലാത്തികൊണ്ട് എറിഞ്ഞു വീഴ്ത്തി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കേളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബൈക്ക് യാത്രികന്‍ സിദ്ദിഖിനാണ് പരിക്കേറ്റത്. ലാത്തിയെറിഞ്ഞതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് ഇന്നോവ കാറിൽ ഇടിച്ച് മറിയുകയായിരുന്നു. സംഭവത്തിനു ഉത്തരവാദിയായ സിപിഒ ചന്ദ്രമോഹനെ അടിയന്തരമായി സസ്പെൻഡ് ചെയ്തു.

വ്യാഴാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികന്‍ സിദ്ദിഖ്(19)നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. . ബൈക്ക് പൂര്‍ണമായും തകര്‍ന്നു. റോഡിന്റെ വളവില്‍നിന്നായിരുന്നു പോലീസിന്റെ പരിശോധന. സംഭവത്തെ തുടർന്ന് നാട്ടുകാരുടെ ഭാഗത്തു നിന്നും വലിയ പ്രതിഷേധം ഉയർന്നു. പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചതിനെ തുടർന്ന് എസ് പി എത്തി രംഗം ശാന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. നിലവിൽ പ്രദേശത്ത് സംഘർഷാവസ്ഥയാണുള്ളത്.