എല്‍ദോ എബ്രഹാമിന് നേരെയുള്ള മര്‍ദ്ദനം? ചിത്രങ്ങള്‍ പറയും ക്രൂരത

Web Desk
Posted on July 24, 2019, 7:10 pm

കൊച്ചി: സി പി ഐ മാര്‍ച്ചിന് നേരെ അതിക്രമം കാട്ടിയ ചിത്രം പുറത്തുവന്നപ്പോള്‍ കയ്യോടെ പിടിക്കപ്പെട്ട എസ് ഐ ചിത്രം ഫോട്ടോഷോപ്പാണെന്ന ആരോപണവുമായി സോഷ്യല്‍ മീഡിയയിലും ചില മാധ്യമങ്ങളോടും പ്രതികരിച്ചുകൊണ്ട് രംഗത്തുവന്നു .സമരങ്ങള്‍ക്ക് നേരെയും ‚വ്യക്തികള്‍ക്കെതിരെയും എസ് ഐ നടത്തിയ അക്രമങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി പോസ്റ്റുകളാണ്‌ ഫേസ് ബുക്കിലടക്കം വന്നത് .ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ചിത്രത്തെ കുറിച്ച് വ്യക്തമാക്കേണ്ടതുണ്ട് .മാര്‍ച്ചിനിടയില്‍ ജലപീരങ്കി മാറ്റാന്‍എസ് ഐ തന്നെ അലറിവിളിച്ചതിനെ തുടര്‍ന്ന് തൊട്ടടുത്തുള്ള മരത്തിന്റെ മുകളിലേയ്ക്ക് വെള്ളം ദിശ മാറ്റുമ്പോഴാണ് എസ് ഐ എം എല്‍ യെ ആക്രമിക്കുന്നത്. മരത്തിന്റെ മുകളില്‍ നിന്ന് ജലപീരങ്കിയില്‍ നിന്നുള്ള വെള്ളമാണ് മഴ പോലെ ചിത്രത്തിലുള്ളത്. ഇവിടെ നല്‍കിയിട്ടുള്ള മൂന്ന് ചിത്രങ്ങളില്‍ ആദ്യം അടിക്കാന്‍ ഓങ്ങുമ്പോള്‍ തന്നെ എം എല്‍ എ യാണ് അടിക്കരുതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വിളിച്ചു പറയുന്നുണ്ട് .അത് കേള്‍ക്കാതെ തല്ലുന്ന ചിത്രമാണ് ഉള്ളത് .ആയിരം വാക്കുകളേക്കാള്‍ വാചാലമാണ് ഈ ചിത്രങ്ങള്‍ .