Thursday
23 May 2019

പരാതിയുമായി സ്റ്റേഷനില്‍ എത്തിയ സ്ത്രീയെ തല്ലിച്ചതച്ച്‌ പൊലീസിന്‍റെ ക്രൂരത

By: Web Desk | Wednesday 30 January 2019 11:29 AM IST


women attack in police station-jana

ബംഗളുരൂ: പരാതിയുമായി പൊലീസ്  സ്റ്റേഷനിൽ എത്തിയ യുവതിയെ തല്ലിച്ചതച്ചു. ബെംഗളൂരുവിലെ കുമാരസ്വാമി ലേഔട്ട് പൊലീസ് സ്റ്റേഷനിലാണ് സംഭവം. മകളെ കാണാനില്ലെന്ന പരാതി നല്‍കാനായി എത്തിയ സ്ത്രീയോടായിരുന്നു പൊലീസിന്റെ അതിക്രമം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ജനുവരി 19നാണ് മകളെ കാണാനില്ലെന്ന പരാതിയുമായി രണ്ട് സ്ത്രീകളും, ഒരു കുട്ടിയുമടങ്ങുന്ന സംഘം സ്റ്റേഷനില്‍ എത്തിയത്. ഇവരോട് ഒരു വനിതാ ഉദ്യോഗസ്ഥ കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുന്നതിനിടയില്‍ യാതൊരു പ്രകോപനവും കൂടാതെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ രേണുകയ്യ ഇടപെടുകയും മകളെ കണ്ടെത്താന്‍ സൗകര്യമില്ലെന്ന് സ്ത്രീയെ അറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് രേണുകയ്യ സ്ത്രീയുടെ കഴുത്തിനു പിടിച്ച്‌ ബലമായി പുറത്തേയ്ക്ക് തള്ളി. പിന്നീട് പൊലീസ് സ്റ്റേഷന് പുറത്തുവെച്ചും ഉദ്യോഗസ്ഥന്‍ സ്ത്രീയെ ക്രുരമായി മര്‍ദ്ദിക്കുന്നുണ്ട്.ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യുവതി പൊലീസുകാരന്റെ പ്രവര്‍ത്തിയെ ചോദ്യം ചെയ്തു. എന്നാല്‍ പൊലീസുകാരന്‍ ഇവരെയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവം കുടുംബ പ്രശ്‌നമാണെന്നാണ് പൊലീസിന്റെ വിശദീകരണം.

പൊലീസ് അധികാരം ദുര്‍വിനിയോഗം ചെയ്‌തെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. സംഭവത്തില്‍ എഎസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തതായും അന്വേഷണത്തിന് ഉത്തരവിട്ടതായും ബെംഗളൂരു സൗത്ത് ഡിസിപി അണ്ണാമലൈ അറിയിച്ചു.

 

Related News