ഗുജറാത്തില്‍ പൊലീസുകാര്‍ അതിഥി തൊഴിലാളിയെ തല്ലിക്കൊന്നു

Web Desk

സൂറത്ത്

Posted on May 16, 2020, 5:26 pm

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെന്നാരോപിച്ച് അതിഥി തൊഴിലാളിയെ പൊലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. സത്യ സ്വെയിന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഒഡ‍ീഷയിലെ ഗഞ്ജം ജില്ലാ സ്വദേശിയാണ് സത്യ.

നാട്ടിലേയ്ക്ക് മടങ്ങാൻ രജിസ്ട്രേഷൻ ആവശ്യമായതിനാല്‍ അതിനു വേണ്ടി ഒപ്പമുള്ള മറ്റ് തൊഴിലാളികളുമായി പൊലീസ് സ്റ്റേഷനില്‍ പോയതായിരുന്നു സത്യ. പൊലീസ് സ്റ്റേഷനു മുന്നില്‍ കാത്ത് നിന്ന തൊഴിലാളികളെ അവിടെ നിന്ന് മാറ്റാൻ പൊലീസ് ശ്രമിക്കുകയും തൊഴിലാളികള്‍ അഞ്ജാനി എസ്റ്റേറ്റിലെ ക്വാര്‍ട്ടേഴ്സുകളിലേയ്ക്ക് പോകുകയും ചെയ്തു.

സത്യ സ്വെയിന്‍

എന്നാല്‍ പൊലീസ് അതിഥി തൊഴിലാളികളെ പിന്തുടര്‍ന്ന് എത്തുകയും ഗേറ്റ് തകര്‍ത്ത് വീട്ടിലേയ്ക്ക് കയറി മര്‍ദ്ദിക്കുകയുമായിരുന്നു. ഏകദേശം പത്തോളം പൊലീസുകാര്‍ ഉണ്ടായിരുന്നതായും സത്യയ്ക്കൊപ്പം താമസിക്കുന്നയാള്‍ പറഞ്ഞു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ സത്യയെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുപ്പത് വയസ്സുള്ള സത്യയ്ക്ക് ഭാര്യയും മാനസിക വെല്ലുവിളി നേരിടുന്ന മകനും ഉണ്ട്.

Eng­lish Sum­ma­ry: Police beat­en to death a guest work­er in Gujrat.

you may also like this video;