സമാധാനത്തോടെ വീടു പൂട്ടി എവിടെയെങ്കിലും പോകാമെന്ന് കരുതിയാൽ ഇനി അതും നടക്കില്ല. ഇത്രയും നാളും വീട്ടിന്റെ ഉള്ളിലെ വസ്തുക്കൾ കള്ളന്മാർ കൊണ്ട് പോകുമോ എന്ന പേടി മാത്രമേ ഉണ്ടായിരുന്നോള്ളൂ. എന്നാൽ, ഇനി മുതൽ ജനലും വാതിലും ഉൾപ്പടെ എല്ലാം കള്ളന്മാർ കൈക്കലാക്കും. പൂട്ടുന്ന വാതിലുള്‍പ്പെടെ പൊളിച്ചുകൊണ്ടുപോകുന്ന ‘ക്രേസി ഗോപാലന്’ പിന്നിലാണ് പൊലീസ്.
ആൾതാമസമില്ലാത്ത വീടിന്റെ ജനാലകളും, വാതിലുകളും ഇളക്കി മാറ്റി വീട്ടിലെ ഫർണിച്ചർ ഉൾപ്പടെ എല്ലാം എടുത്തു കൊണ്ട് പോയി വിൽക്കുന്നതാണ് കളളന്മാരുടെ പുതിയ രീതി. സ്വന്തം വീട്ടിലെ ഫർണിച്ചർ കടയിൽ വിൽക്കാൻ വച്ചിരിക്കുന്നത് ഉടമസ്ഥൻ കണ്ടപ്പോഴായാണ് സ്വന്തം വീട്ടിൽ മോഷണം നടന്നത് അറിഞ്ഞത്. നാവായിക്കുളം എസ്.കെ.മന്‍സിലില്‍ സി.രാകേഷിന്റെ കരവാരം പറക്കുളം ക്ഷേത്രത്തിനു സമീപത്തെ വീട്ടിലാണ് മോഷണം. എട്ടു വാതിലുകള്‍,10 ജനാല,രണ്ടു കട്ടില്,അലമാര, മച്ചിലെ തടികള്‍ എന്നിവയാണ് പ്രധാനമായും മോഷണം പോയത്.
English summary: Police behind the crazy gopalan
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.