ഗാസിപ്പൂരിലെ കർഷക പ്രക്ഷോഭ സ്ഥലത്തേയ്ക്ക് പുറപ്പെട്ട ലോക്സഭയിലെ പ്രതിപക്ഷ അംഗങ്ങളെ പൊലീസ് തടഞ്ഞു. സിപിഐ നേതാവ് എം സെൽവരാജ്, എ എം ആരിഫ് (സിപിഐ(എം), കനിമൊഴി (ഡിഎംകെ), സുപ്രിയഫുലെ (എൻസിപി), മുൻ കേന്ദ്രമന്ത്രി ഹർമിസ്രത്ത് കൗർ ബാദൽ (അകാലിദൾ) തുടങ്ങി 15 അംഗം സംഘത്തെയാണ് തടഞ്ഞത്. ബസിലായിരുന്നു സംഘം ഗാസിപ്പൂരിലെത്തിയത്.
ഇന്ത്യയുടെ അന്നദാതാക്കളായ കർഷകപ്രക്ഷോഭകരോടുള്ള സർക്കാർ നിഷ്ഠൂരത കണ്ട് ഞെട്ടിയെന്ന് അംഗങ്ങൾപറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോൺക്രീറ്റ് മതിലുകളും മുളുവേലികളും സ്ഥാപിച്ച്കർഷകരെ പൂർണ്ണമായും ഒറ്റപ്പെടുത്തിയിരിക്കുന്നു. അവർ പറഞ്ഞു. മാത്രവുമല്ല കർഷകരെ കാണുന്നതിന് തങ്ങളെ അനുവദിക്കുന്നില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
english summary; Police blocked opposition MPs gasippuril
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.