May 26, 2023 Friday

Related news

February 16, 2023
February 2, 2023
November 21, 2022
August 29, 2022
July 6, 2022
June 13, 2022
June 2, 2022
April 16, 2022
November 11, 2021
August 12, 2021

ബൂട്ട് കൊണ്ട് മുഖത്ത് ചവിട്ടി, കാലുകള്‍ ചുമരിനോട് ചേര്‍ത്ത് മർദ്ദനം, യുവാവിന് പൊലീസില്‍ നിന്നും നേരിടേണ്ടി വന്നത് ക്രൂര പീഡനം- വീഡിയോ

Janayugom Webdesk
January 10, 2020 3:06 pm

ഉത്തർപ്രദേശ്: മൊബൈല്‍ ഫോൺ മോഷണമാരോപിച്ച് യുവാവിനെ അതിക്രൂരമായി ഉപദ്രവിച്ച് പൊലീസ്. യുപിയിലെ ഡിയോറയില്‍ മഹന്‍ ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം. സുമിത് ഗോസ്വാമി എന്ന യുവാവിനാണ് മർദ്ദനം ഏൽക്കേണ്ടി വന്നത്. സുമിത് മൊബൈല്‍ഫോൺ മോഷ്ടിച്ചു എന്ന അയല്‍വാസിയുടെ പരാതിയിലായിരുന്നു പാെലീസിന്റെ ക്രൂരത. സ്റ്റേഷനില്‍ വച്ച്‌ യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.

രണ്ട് പേർ ചേർന്ന് യുവാവിന്റെ കാലുകൾ ചുമരിലേയ്ക്ക് ഉയർത്തി കൂട്ടിപ്പിടിക്കുകയും ഒരാൾ ബൂട്ട് ഉപയോഗിച്ച്‌ യുവാവിന്റെ മുഖത്ത് ചവിട്ടുന്നതും മർദ്ദിക്കുന്നതും വീഡിയോയില്‍ കാണാം. പൊലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്ന ആരോ പകര്‍ത്തിയ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിക്കാന്‍ തുടങ്ങിയതോടെ സംഭവത്തില്‍ ഉന്നത തല അന്വേഷണം പ്രഖ്യാപിക്കുകയും ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

Eng­lish Sum­ma­ry: Police bru­tal­ly assault a young man.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.