വീട്ടുകാരറിയാതെ  എത്തിയ 15 കാരികളായ രണ്ട് പെൺകുട്ടികളെ പൊലീസ് പിടികൂടി

Web Desk
Posted on August 03, 2018, 10:01 pm

കോവളം:വീട്ടുകാരറിയാതെ  എത്തിയ 15 കാരികളായ രണ്ട്
പെൺകുട്ടികളെ ഫോർട്ട് പൊലീസ് പിടികൂടി. തിരുന്നൽവേലി
സ്വദേശികളായ പെൺകുട്ടികളാണ് പൊലീസ് പിടിയിലായത്. ഇന്നലെ രാവിലെ കോവളം
ബീച്ചിലെത്തിയ  ഇരുവരും  ബീച്ചിലെ ഒരു സ്വകാര്യ ഹോട്ടലിൽ
റൂം എടുത്തു.തുടർന്ന് ഉച്ചയോടെ നഗരത്തിലെത്തി ഒരു സ്വർണ്ണ വ്യാപാര കടയിൽ
മൂന്നര പവനോളം തൂക്കം വരുന്ന സ്വർണ്ണമാല വിൽക്കാൻ ശ്രമിച്ചു. സംശയം
തോന്നിയ കടയുടമ പൊലീസിൽ വിവരമറിയിച്ചതോടെയാണ്  ഫോർട്ട് പൊലീസ് എത്തി
ഇരുവരെയും കസ്റ്റഡിയിലെടുത്തത്.  ചൈൽഡ് ലൈൻ പ്രവർത്തകരുടെ സഹായത്തോടെ
ചോദ്യം ചെയ്ത്പ്പോഴാണ് വീട് വിട്ടെത്തിയതാണെന്നും കൈയിൽ
പൈസയില്ലാത്തതിനാലാണ് മാല വിൽക്കാൻ ശ്രമിച്ചതെന്നും ഇരുവരും പൊലീസിനോട്
പറഞ്ഞത്. ഇവർ കോവളത്ത് എന്തിനാണ് എത്തിയതെന്നും പ്രായപൂർത്തിയാകാത്ത
കുട്ടികൾക്ക് ഹോട്ടലിൽ  എങ്ങനെ  റൂം  നൽകിയന്ന്  അന്വേഷിക്കുമെന്നും
കോവളം എസ്.ഐ പി.അജിത്കുമാർ പറഞ്ഞു. കുട്ടികളിൽ നിന്ന് ലഭിച്ച  വിവരം
അനുസരിച്ച് തിരുന്നൽവേലിയിലെ ബന്ധുക്കളെ  വിവരം അറിയിച്ചിട്ടുണ്ടെന്നും
പൊലീസ് പറഞ്ഞു.