കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പ്രാര്‍ത്ഥന നടത്തിയ ഇരുപത് പേര്‍ക്കെതിരെ കേസ്. വെള്ളയില്‍ പൊലീസാണ് കേസെടുത്തത്.
ബുധനാഴ്ച വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. പുതിയകടവ് നൂരിഷ പള്ളിയില്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പ്രാര്‍ത്ഥന നടക്കുന്നതായി വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തിയപ്പോഴേയ്ക്കും കുറച്ചു പേര്‍ പൊലീസിനെ കണ്ട് ജനല്‍ വഴി പുറത്തേയ്ക്ക് ചാടി രക്ഷപ്പെട്ടു.
പ്രാര്‍ഥനയ്ക്ക് നേതൃത്വം കൊടുത്ത അബ്ദുറഹ്മാന്‍ ഉള്‍പ്പെടെ ജനല്‍ വഴി രക്ഷപ്പെട്ട അഞ്ച് പേരുള്‍പ്പെട്ടവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് സിഐജി ഗോപകുമാര്‍ വ്യക്തമാക്കി.
English Summary: Police case against 20 persons in Kozhikode.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.