Web Desk

March 21, 2020, 10:46 am

കാസർകോട് ജില്ലയിൽ കടുത്ത നിയന്ത്രണം: കോവിഡ് ബാധിതനെതിരെ കേസെടുത്തു

Janayugom Online

കോവിഡ് 19 നിയന്ത്രണങ്ങൾ പാലിക്കാതെ മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെട്ട ഏരിയാൽ കുഡ്‌ലു സ്വദേശി അബ്ദുൽ ഖാദറിനെതിരെ കാസർകോട് പൊലീസ് കേസ് എടുത്തു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടിട്ടും അനുസരിക്കാതെ ഇയാൾ നിരവധിപേരുമായി സമ്പർക്കത്തിലേർപ്പെടുകയായിരുന്നു. ഇന്നലെ മത്രം കാസർകോട് ആറ് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ച്. ജില്ലയിൽ കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഒരാഴ്ച ഗവൺമെന്റ് ഓഫീസുകൾ അടച്ചിടും. രണ്ടാഴ്ച ആരാധനാലയങ്ങളും ക്ലബുകളും പൂർണമായും അടച്ചിടണം, ആഘോഷങ്ങളും മത്സരങ്ങളും ഒഴിവാക്കണം, കടകൾ രാവിലെ 11 മുതൽ വൈകുന്നേരം അഞ്ച് വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ തുടങ്ങിയ കടുത്ത നിയന്ത്രണങ്ങളാണ് നിലനിൽക്കുന്നത്. സർക്കാർ നിർദ്ദേശം അവഗണിച്ച് രാവിലെ തുറന്ന കടകളും ഹോട്ടലുകളും പൊലീസ് അടപ്പിച്ചു. കളക്ടറുടെ നേരിട്ടുള്ള ഇടപെടലിലൂടെയാണ് കടകൾ അടയ്പ്പിക്കുന്നത്. കൂടാതെ കോവിഡ് സ്ഥിരീകരിച്ച് ഐസൊലേഷൻ വാർഡിലുള്ള ഏരിയാൽ സ്വദേശി ഇപ്പോഴും അന്വേഷണങ്ങളുമായി സഹകരിക്കുന്നില്ലെന്ന് കളക്ടർ അറിയിച്ചു.

Eng­lish Sum­ma­ry: police case against covid sus­pect­ed per­son in kasargod

You may also like this video