June 5, 2023 Monday

Related news

May 3, 2023
March 12, 2023
December 28, 2022
December 7, 2022
November 18, 2022
August 24, 2022
June 18, 2022
June 17, 2022
June 11, 2022
April 15, 2022

സംരക്ഷണം അക്രമികൾക്ക്: ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്‍റ് ഐഷി ഘോഷിനെതിരെ കേസ്

Janayugom Webdesk
January 7, 2020 9:49 am

ന്യൂഡൽഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ഗുണ്ടാ വിളയാട്ടമുണ്ടായതിനെതിരെ രാജ്യമാകെ പ്രതിഷേധം ഉയരുമ്പോള്‍ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്‍റ്  ഐഷി ഘോഷിനെതിരെ കേസെടുത്ത് ഡൽഹി പൊലീസ്. ജനുവരി നാലിന് ക്യാമ്പസിലെ സെർവർ റൂമിൽ നാശനഷ്ടം വരുത്തിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

സർവകലാശാല നൽകിയ പരാതിയില്‍ ഐഷി ഉൾപ്പെടെ 19 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തടസപ്പെടുത്തിയെന്നും സെര്യൂരിട്ടി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്നുമാണ് എഫ്ഐആര്‍. ഞായറാഴ്ച രാത്രി ജെഎന്‍യുവില്‍ പുറത്ത് നിന്നെത്തിയ സംഘം അധ്യാപകരെയും അനധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ക്രൂരമായി തല്ലിചതച്ചിരുന്നു.

ഇതിനെതിരെ ഡൽഹി പൊലീസിനെതിരെയും സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെയും വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് യൂണിയന്‍ പ്രസിഡന്‍റും അക്രമത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത ഐഷിക്കെതിരെ കേസെടുത്ത വാര്‍ത്ത പുറത്ത് വരുന്നത്. കൂടാതെ ജെഎൻയുവിൽ അക്രമികൾ എത്തിയത്  യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിനെ ലക്ഷ്യമിട്ടെന്ന് ആക്രമണത്തിനിരയായ മലയാളി വിദ്യാർഥി സൂരി കൃഷ്ണ തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം വെളിപ്പെടുത്തി. ചായകുടിച്ചു കൊണ്ടിരുന്നു ഐഷി ഘോഷിനെ തെരഞ്ഞെു പിടിച്ചു മർദ്ദിക്കുകയായിരുന്നു.ക്യാംപസിലെ എബിവിപി പ്രവർത്തകർ അക്രമികൾക്കൊപ്പം ഉണ്ടായിരുന്നെന്നും സൂരി പറഞ്ഞു. ജെഎൻയുവിലെ എബിവിപി അക്രമം ആദ്യമല്ല. കഴിഞ്ഞ തവണയും തെരഞ്ഞെടുപ്പിൽ‌ തോൽവി ഉറപ്പായപ്പോൾ പുറത്തു നിന്ന് ഗൂണ്ടകളെ ഇറക്കി അക്രമം നടത്തി. കഴിഞ്ഞ ദിവസം ക്യാംപസിൽ കലാപ അന്തരീക്ഷമായിരുന്നു. ഇതുകൊണ്ടൊന്നും പ്രതിഷേധം അവസാനിക്കില്ലെന്നും സൂരി പറഞ്ഞു.

ജെഎന്‍യുവില്‍ നടന്ന അക്രമസംഭവങ്ങള്‍ക്ക് ശേഷം പ്രതികരണവുമായി ഐഷി ഘോഷ് രംഗത്ത് വന്നിരുന്നു. പ്രതിഷേധത്തില്‍ നിന്ന് ഒരിഞ്ചു പോലും പിന്‍വാങ്ങില്ലെന്ന് ഐഷി പറഞ്ഞു. സുരക്ഷിതയാണെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും ഐഷി ഫേസ്ബുക്കിലൂടെ അറിയിച്ചു. ‘എല്ലാവര്‍ക്കും നന്ദി, ഞാന്‍ തിരിച്ചെത്തി, സുരക്ഷിതയാണ്. തയ്യാറാണ്. ഒരിഞ്ചു പോലും പിന്നോട്ടില്ല എന്നും ഐഷി കുറിച്ചു.

You may also like this video

Eng­lish sum­ma­ry: Police case against jnu stu­dents union pres­i­dent aishe ghosh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.