Web Desk

കാസർകോട്

March 22, 2020, 11:42 am

കാസർകോട്ടെ കൊവിഡ് ബാധിതനെതിരെ കേസെടുത്ത് പൊലീസ്

Janayugom Online

വിവരങ്ങൾ മറച്ചുവെച്ച കൊവിഡ് ബാധിതനെതിരെ കേസെടുത്ത് പൊലീസ്. രോഗം സ്ഥിരീകരിച്ച കാസർകോട് ഏരിയാൽ സ്വദേശിക്കെതിരയാണ് നടപടി. ഇന്നലെ ഇയാളുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തിറക്കി. മാർച്ച് പതിനൊന്നിന് രാവിലെ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയത് മുതൽ 19 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് വരേയുള്ള റൂട്ട് മാപ്പാണ് പുറത്തിറക്കിയത്.

രണ്ട് കല്യാണ സത്കാരങ്ങൾ, കുട്ടിയുടെ ജന്മവുമായി ബന്ധപ്പെട്ട ആഘോഷം, ഫുട്ബോൾ മത്സരങ്ങൾ, ഗൃഹപ്രവേശം അടക്കം ഇയാൾ പങ്കെടുത്ത പരിപാടികൾ ഏറെയാണ്. 16 ന് സ്വകാര്യ ആശുപത്രിയിലും. 17 ന് ജനറൽ ആശുപത്രിയിലും എത്തി. പിന്നീട് 19ന് ഐസൊലേഷനിൽ പ്രവേശിപ്പിക്കുന്നത് വരെ സഹോദരന്റെ വീട്ടിൽ തങ്ങിയെന്നാണ് റൂട്ട് മാപ്പിലുള്ളത്. ഇയാൾ സഹകരിക്കുന്നില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.

അതേസമയം, സർക്കാർ നിർദ്ദേശിച്ച ജാഗ്രതാ നിയന്ത്രണങ്ങൾ പാലിക്കാതെ പുറത്തിറങ്ങി നടന്നവർക്കെതിരെയും, ഹോം ക്വാറന്റൈന്‍ പാലിക്കാതെ പുറത്തിറങ്ങി നടന്നയാൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. വീട്ടിൽ ക്വാറന്റൈനിൽ കഴിയാൻ നിർദേശിച്ചിട്ടും പുറത്തിറങ്ങി നടന്ന കുഡ്ലു സ്വദേശിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. രണ്ട് സർക്കാർ സ്കൂളുകൾ ഐസൊലേഷൻ വാർഡാക്കി മാറ്റി.

Eng­lish Sum­ma­ry: Police case against Covid patient in Kasargod.

you may also like this video;