Wednesday
20 Mar 2019

മാവോയിസ്റ്റ് നേതാക്കളായ രൂപേഷിന്റേയും, ഷൈനയുടേയും മകള്‍ ആമിക്കെതിരെ പൊലീസ്

By: Web Desk | Thursday 14 June 2018 3:09 PM IST


കൊച്ചി : മാവോയിസ്റ്റ് നേതാക്കളായ രൂപേഷിന്റേയും, ഷൈനയുടേയും മകള്‍ ആമിക്കെതിരെ പൊലീസ് കേസെടുത്തു. കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീടിനു സമീപം ലഘുലേഖകള്‍ വിതരണം ചെയ്തതിനാണ് കേസ്. ശ്രീജിത്ത്, നഹാസ്, അനാമി, നിഷാദ്, അഭിലാഷ്, ദിയിഷ, റഹ്മ എന്നിവര്‍ക്കെതിരെയാണ് കേസ്.

ഇതിന് മുന്‍പും ആമിക്കെതിരെ പൊലീസ് രംഗത്തെത്തിയിരുന്നു. ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യാനാണ് തമിഴ്‌നാട് ക്യു ബ്രാഞ്ച് പദ്ധതി തയ്യാറാക്കിയിരുന്നത്. രൂപേഷും ഷൈനയും താമസിച്ചിരുന്ന സ്ഥലത്ത് ആമി താമസിച്ചിരുന്നുവെന്നും മാവോയിസ്റ്റ് യോഗങ്ങളില്‍ ആമി പങ്കെടുത്തിരുന്നുവെന്നുമായിരുന്നു ക്യു ബ്രാഞ്ചിന്റെ കണ്ടെത്തല്‍.

Related News