മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റ് ;രഹ്ന ഫാത്തിമക്കെതിരെ പോലീസ് കേസ്

Web Desk
Posted on October 21, 2018, 9:34 am

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട പ്രതിഷേധത്തി നിടെ നടപ്പന്തല്‍ വരെയെത്തിയ എറണാകുളം സ്വദേശിനി രഹന ഫാത്തിമക്കെതിരെ പത്തനംതിട്ട പോലീസ് കേസെടുത്തു. സമൂഹമാധ്യമം വഴി മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തൃക്കൊടിത്താനം സ്വദേശി ആര്‍ രാധാകൃഷ്ണ മേനോന്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കു നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞദിവസം പോലീസിന്റെ കനത്ത സുരക്ഷയില്‍ ആന്ധ്രയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക കവിതയ്‌ക്കൊപ്പം നടപ്പന്തല്‍ വരെ രഹന എത്തിയിരുന്നു. എന്നാല്‍ അയ്യപ്പഭക്തരുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്നു മടങ്ങുകയായിരുന്നു. മോഡലും നിരവധി വിവാദ സമരങ്ങളിലെ നായികയുമായ രഹ്ന സ്വാമിമാർ വൃത മനുഷ്ഠിക്കുമ്പോൾ ധരിക്കുന്ന വേഷഭൂഷകൾ ധരിച്ചു നഗ്നത കാട്ടി അത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനാണ്  കേസ്.