സോഷ്യൽ മീഡിയയിൽ താരമാകാൻ ശ്രമിച്ച യുവാവിനെ കയ്യോടെ പൊക്കി പൊലീസ്. ട്രെയിൻ യാത്രയ്ക്കിടെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ ഇടിച്ച് മൂക്ക് തകർത്തു എന്ന വ്യാജ സന്ദേശം സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിനാണ് എറണാകുളം രവിപുരത്ത് ഏവിയേഷൻ കോഴ്സിനു പഠിക്കുന്ന അലൻ തോമസിനെ(20)കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കുറ്റമല്ലാത്തതിനാൽ അലനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. എറണാകുളം നോര്‍ത്ത് — സൗത്ത് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഇടയില്‍ ട്രെയിനില്‍ വെച്ച് യുവതിയെ അപമാനിച്ച മധ്യവയസ്കനെ കൈകാര്യം ചെയ്ത തന്നെ പോലിസ് കേസില്‍ കുടുക്കുമെന്നും, നിജസ്ഥിതി ട്രെയിനില്‍ നിന്നും ഇറങ്ങിപ്പോയ പെണ്‍കുട്ടിക്കേ തെളിയിക്കാന്‍ കഴിയൂ എന്നും അതുകൊണ്ട് ആ പെണ്‍കുട്ടി അറിയുന്നവരെ വീഡിയോ ഷെയര്‍ ചെയ്യണം എന്നും മറ്റും ആവശ്യപ്പെട്ടു കൊണ്ടുള്ള സെല്‍ഫി വീഡിയോ ആണ് പ്രതി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇതേ തുടര്‍ന്ന് വ്യാജ പ്രചരണം നടത്തിയതിന്് പോലീസ് സ്വമേധയ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
കഴിഞ്ഞ മുപ്പത്തിയൊന്നിനാണ് ട്രെയിൻ യാത്രക്കാരെ പരിഭ്രാന്തരാക്കും വിധം അലന്റെ വാട്സ് അപ്പ് സന്ദേശം പരന്നത്. തൃശൂരുനിന്നും എറണാകുളത്തേക്ക് വരുന്ന ട്രെയിനിലാണ് പെൺകുട്ടിക്ക് നേരെ പീഡന ശ്രമം നടന്നത് എന്നാണ് അലൻ പറഞ്ഞത്. ട്രെയിൻ എറണാകുളം നോർത്ത് സ്റ്റേഷനിൽ എത്തിയപ്പോൾ യാത്രക്കാർ മിക്കവരും അവിടെ ഇറങ്ങി. തന്റെ സീറ്റിന്നടുത്ത് 20 വയസ് പ്രായമുള്ള പെൺകുട്ടി ഇരുന്നിരുന്നു. ഇതിന്നിടെ 40–45 വയസ് പ്രായമുള്ള മധ്യവയസ്ക്കൻ ട്രെയിനിൽ കയറി. മറ്റു സീറ്റുകൾ ഒഴിഞ്ഞുകിടന്നിട്ടും ഇയാൾ പെൺകുട്ടിയുടെ അടുത്താണ് ഇരുന്നത്. നോർത്തിൽ നിർത്തിയ ട്രെയിൻ സൗത്തിലെക്ക് പുറപ്പെട്ടപ്പോൾ ആളൊഴിഞ്ഞ ഭാഗത്ത് സിഗ്നൽ കിട്ടാത്തതിനെ തുടർന്ന് നിർത്തി. ഈ സമയം മധ്യവയസ്ക്കൻ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ കയറിപ്പിടിച്ചു.പെൺകുട്ടിയെ ആക്രമിക്കാനുള്ള ശ്രമം കണ്ടപ്പോൾ എന്റെ ടെംപർ തെറ്റി. താൻ ഓടിയെത്തി അയാളെ മർദ്ദിച്ചു. മൂക്കിന്റെ പാലത്തിനു മുറിവേറ്റതിനെ തുടർന്ന് അയാളുടെ മൂക്കിൽ നിന്നും രക്തം ഒഴുകി. ഇതു കണ്ടു ഭയന്ന പെൺകുട്ടി നിർത്തിയിരുന്ന ട്രെയിനിൽ നിന്നും ഇറങ്ങി പുറത്തേക്ക് ഓടി. ട്രെയിൻ സൗത്തിൽ എത്തിയപ്പോൾ യാത്രക്കാരനെ പ്ലാറ്റ് ഫോമിലെ പൊലീസുകാരനെ ഏൽപ്പിച്ചു. എന്നാൽ മൂക്കിൽ നിന്നും രക്തമൊഴുകുന്ന അക്രമിയുടെ വാക്കുകൾ ആണ് പൊലീസ് വിശ്വസിച്ചത്. തനിക്കെതിരെ വധശ്രമത്തിനു കേസ് എടുക്കുമെന്ന് അറിയിച്ചു. ഇത്തരത്തിലായിരുന്നു യുവാവിന്റെ വീഡിയോയിൽ പ്രചരിപ്പിച്ചത്. സോഷ്യൽ മീഡിയയിൽ താരമാകാൻ ചെയ്ത കാര്യം യുവാവിന് തന്നെ വിനയാവുകയായിരുന്നു.
English Summary: Police case against student who post Fake video in social media
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.