March 21, 2023 Tuesday

Related news

March 15, 2023
March 10, 2023
March 3, 2023
March 3, 2023
February 25, 2023
February 24, 2023
February 17, 2023
February 16, 2023
February 16, 2023
February 15, 2023

വെള്ളക്കെട്ടിലൂടെ സാഹസിക യാത്ര; സസ്‌പെന്‍ഷന്‍ അങ്ങ് ആഘോഷമാക്കിയ ഡ്രൈവർക്കെതിരെ ഇനി പൊലീസ് കേസും

Janayugom Webdesk
തിരുവനന്തപുരം
October 23, 2021 11:59 am

ശക്തമായ മഴയില്‍ പൂഞ്ഞാറില്‍ അപകടകരമായ രീതിയില്‍ വെള്ളക്കെട്ടിലൂടെ കെഎസ്ആര്‍ടിസി ബസോടിച്ച ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കെഎസ്ആർടിസി നൽകിയ പരാതിയിലാണ് ജാമ്യമില്ല വകുപ്പ് ചുമത്തി ഡ്രൈവര്‍ ജയദീപനെതിരെ കേസെടുത്തിരിക്കുന്നത്. പൊതുമുതല്‍ നശിപ്പിച്ചതിനാണ് നടപടിയെന്ന് കെഎസ്ആര്‍ടിസി മാനേജ്‍മെന്‍റ് പറയുന്നത്. പൂഞ്ഞാര്‍ സെന്‍റ് മേരീസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് സാഹസികമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. യാത്രക്കാരുടെ ജീവന്‍ പണയം വെച്ചാണ് ജയദീപിന്റെ സാഹസികത. സ്ഥലത്ത് ആളുകള്‍ ചേര്‍ന്നാണ് ബസിലുള്ളവരെ പുറത്ത് എത്തിച്ചത്. സംഭവം വിവാദമായതോടെ ജയദീപനെ ഗതാഗത മന്ത്രി ആന്റണി രാജു സസ്‌പെന്‍റ് ചെയ്യുകയും ഇയാളുടെ ലൈസൻസ് സസ്‌പെന്‍റ് ചെയ്യാനുള്ള നടപടികള്‍ തുടങ്ങുകയും ചെയ്തിരുന്നു. അതിനിടെ സമൂഹമാധ്യമങ്ങളില്‍ സസ്പെന്‍ഷന്‍ ആഘോഷമാക്കിയുള്ള ജയദീപിന്റെ പോസ്റ്റുകളും ചിത്രങ്ങളും പുറത്ത് വന്നിരുന്നു. 

ENGLISH SUMMARY:police case against the ksrtc driver
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.